KSDLIVENEWS

Real news for everyone

ലഹരിമരുന്ന് ഉപയോഗം: ഒന്നില്‍കൂടുതല്‍ തവണ കേസില്‍പെട്ടാല്‍ കരുതല്‍ തടവ്,പുതിയ നിയമം പാസാക്കാനും നീക്കം

SHARE THIS ON

തിരുവനന്തപുരം : മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിക്ക് സംസ്ഥാന സര്‍ക്കാര്‍. ഒന്നില്‍ കൂടുതല്‍ തവണ മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ടവരെ കരുതല്‍ തടങ്കലിലാക്കും. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടു മുതല്‍ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നുവരെ ആദ്യഘട്ടം നടപ്പിലാക്കും. കോടതിയില്‍ കേസ് തെളിയിക്കുംവരെ കാത്തുനില്‍ക്കില്ല. സ്ഥിരമായി കേസുകളില്‍പ്പെടുന്നവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്.


മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ കേന്ദ്രനിയമത്തിലെ പഴുതുകള്‍ കാരണം വേഗത്തില്‍ ജാമ്യത്തിലിറങ്ങുന്ന സാഹചര്യം നിലവിലുണ്ട്. ഇത് തടയാന്‍ സംസ്ഥാനസര്‍ക്കാര്‍ നിയമം പാസാക്കുന്ന കാര്യം ആലോചനയിലാണെന്നും ലഹരിക്കെതിരെ ശക്തമായ ജനകീയ യുദ്ധമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും എക്സൈസ് മന്ത്രി എം.ബി.രാജേഷ് തിരുവനന്തപുരത്തെ വിതുരയില്‍ പറഞ്ഞു

‘ലഹരിവിമുക്ത കേരളം’: അണിചേരാന്‍ 5 ലക്ഷം വിദ്യാര്‍ത്ഥികള്‍; ബോധവത്കരണ പരിപാടികള്‍ ഇവയാണ്…

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!