KSDLIVENEWS

Real news for everyone

എകെജി സെന്റർ ആക്രമണം: നാലാം പ്രതി നവ്യയ്ക്ക് ഉപാധികളോടെ ജാമ്യം

SHARE THIS ON

തിരുവനന്തപുരം∙ എകെജി സെന്റർ ആക്രമണക്കേസിലെ നാലാം പ്രതി നവ്യയ്ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ഏഴാം അഡിഷണൽ സെഷൻസ്‌ കോടതിയാണു കേസ് പരിഗണിക്കുന്നത്.

ഈ മാസം 24നും 30നും ഇടയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥനു മുൻപിൽ ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു. കേരളം വിട്ടുപോകാൻ പാടില്ല. പാസ്പോർട്ട്‌ ഏഴു ദിവസത്തിനുള്ളിൽ കോടതിയിൽ ഹാജരാക്കണം. അറസ്റ്റ് രേഖപ്പെടുത്തിയാൽ ഒരു ലക്ഷം രൂപയോ തത്തുല്യമായ ജാമ്യക്കാരോ ഉണ്ടെങ്കിൽ ജാമ്യം നൽകണമെന്നും കോടതി നിർദേശിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!