KSDLIVENEWS

Real news for everyone

കാസർകോട് മെഡിക്കൽ കോള്ളേജിന്റെ പണി പുരോഗമിക്കുന്നു .

SHARE THIS ON

ബദിയുക്ക കാസർകോട് മെഡിക്കൽ കോളജിന്റെ നിർമാണം പുരോഗമിക്കുന്നു . 3 , 4 നിലകളിലെ സ്ലാബിന്റെ പണിയാണ് ദ്രുത ഗതിയിൽ നടക്കുന്നത് . 2018 ൽ ഓഗസ്റ്റ് 31 നാണ് ഉക്കിനടുക്കയിൽ കാസർകോട് മെഡിക്കൽ കോളജിന്റെ പണി തുടങ്ങിയത് . 2013 ന് നവം ബർ 30 ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തറക്കല്ലിട്ട മെഡിക്കൽ കോളജിന്റെ പണി 2018 ൽ തീരുമെന്നാണ് പീക്ഷിച്ചിരുന്നത് . പണി തടങ്ങാൻ വൈകുകയും 2018 നവംബർ 25 ന് മുഖ്യമന്ത്രി പിണറായി വിജയൻ കെട്ടിട സമുച്ചയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയും ചെയ്തു . ഇതിനിടയിൽ വിവിധ പാർട്ടികളും വ്യാപാരികളും സമരം നടത്തിയിരുന്നു . 2015 ൽ ആദ്യ ബാച്ച് പുറത്തിറങ്ങുമെന്നാണ് കരുതിയത് .6 വർഷമായിട്ടും മെഡിക്കൽ കോളജിന്റെ പണി പൂർത്തിയാക്കാനായില്ല.ഇനി 50 ശതമാനം പണി നടന്നാലേ കോളജിന്റെ പണി പൂർണമാവൂ . ഇവിടെ കാസർകോട് വികസന പാക്കേജിൽ 30 കോടി രൂപ ചെലവഴിച്ച് പണി പൂർത്തിയായ അക്കാദമിക് ബ്ലോക്കിൽ ഒപി ആരംഭിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ജില്ലയിൽ കോവിഡ് രൂക്ഷമായതിനാൽ ഇതിനെ ജില്ലയിലെ കോവിഡ് നൂതന ചികിത്സാകേന്ദ്രമാക്കി മാറ്റുകയാണുണ്ടായത് . 273 തസ്തിക മെഡിക്കൽ കോളജിനു വേണ്ടി സൃഷ്ടിക്കാനും ഇതിൽ കോവിഡ് ആശുപ്രതിക്ക് 50 ശതമാനം തസ്തികകളിൽ നിയമനം നടത്താനും സർക്കാർ തീരുമാനിച്ചിരുന്നു.ഇതിൽ ചില തസ്തികകളിലെ നിയമനം നടന്നിട്ടുണ്ട് . 8820 ലക്ഷം രൂപയുടെ എറ്റിമേറ്റാണ് കോളജ് കെട്ടിടത്തിനു തയാറാക്കിയത്.നബാർഡിന്റെ സഹായത്തോടെ 95 കോടി രൂപയാണ് ഇപ്പോൾ അനുവദിച്ചത് . മെഡിക്കൽ കോളജ് വിദ്യാർഥികൾക്കുള്ള ഹോസുൽ മുറി , ചെർക്കളയിൽ നിന്നു ഉക്കിനടുക്കയിലേക്ക് 4 വരി പാത , സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള അശുപതി , മാലിന്യ സംസ്കരണം , കേന്ദ്രീകൃത ലൈബ്രറി , കളിസ്ഥലം , ക്വാട്ടേഴ്സ് , ഹോസൽ , ചുറ്റുമതിൽ എന്നിവയും നിർമിക്കാനുണ്ട് .കോളജിന്റെ റസിഡൻഷ്യൽ കോംപ്ളക്സിനു 29 കോടി രൂപയും ജലവിതരണ സംവിധാനമൊരുക്കുന്നതിനു 8 കോടി രൂപയും കാസർകോട് വികസന പാക്കേജിൽ അനുവദിച്ചിട്ടുണ്ട് .6600 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള 3 നിലകളുള്ള ഗേൾസ് ഹോലും 8 നിലകളുള്ള അധ്യാപക ക്വാട്ടേഴ്സും നിർമിക്കാനാണിത് . 0.88 ലിറ്റർ എംഎൽഡി ശുദ്ധീകരിച്ച വെള്ളമെത്തിക്കുന്നതിനു 3 ലക്ഷം ലിറ്ററിന്റെ റിസർവോയർ പെർളയിലും മെഡിക്കൽ കോളജ് ക്യാംപസിലും നിർമിക്കും . ജലപദ്ധതിയുടെ ഉറവിടം ഷിറിയ പുഴയാണ്.ക്യാംപസിലും പരിസര പ്രദേശത്തും ജല വിതരണം ചെയ്യാനാണ് നിർദിഷ്ട വാട്ടർ സപ്ളെ സ്കീം തയാറാക്കിയിട്ടുള്ളത് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!