KSDLIVENEWS

Real news for everyone

മംഗളൂരുവില്‍ കാര്‍ മതിലിലിടിച്ച്‌ ബി.ബി.എ വിദ്യാര്‍ഥിനി മരിച്ചു

SHARE THIS ON

മംഗളൂരു: കനത്ത മഴയില്‍ നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച്‌ ബി.ബി.എ വിദ്യാര്‍ഥിനി മരിച്ചു. മംഗളൂരു സെന്റ് അലോഷ്യസ് കോളജില്‍ ബി.ബി.എ വിദ്യാര്‍ഥിനിയും പുത്തൂര്‍ കര്‍നാഡിലെ അബ്ദുല്‍ മജീദിന്റെ മകളുമായ ഖദീജത്ത് ഹന്നയാണ്(19) മരിച്ചത്.


വ്യാഴാഴ്ച വൈകുന്നേരം മംഗളൂരുവിനടുത്ത തുംബായ് രാമല്‍കട്ടയിലാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ ദൂരേക്ക് തെറിച്ചുവീണ ഹന്നയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പുത്തൂരില്‍ നിന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്കുള്ള യാത്രയിലാണ് അപകടം സംഭവിച്ചത്. ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ബണ്ട്വാള്‍ ട്രാഫിക് എസ്.ഐ സുതേഷ് സ്ഥലത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!