എല്ലാം സജ്ജീകരിച്ച് ടാറ്റ ഗ്രൂപ്പ് “ടാറ്റ” പറഞ്ഞ് പോയിട്ടും ജീവനക്കാരെ നിയമിച്ചില്ല. ടാറ്റാ കോവിഡ് ആശുപത്രി പ്രവർത്തനം അനിശ്ചിതത്വം നീളുന്നു

കാസർകോട് , ” അടിയന്തര സാഹചര്യത്തിൽ ‘ ഇതാണു സ്ഥിതിയെങ്കിൽ സാധാരണ സാഹചര്യത്തിൽ എങ്ങനെയായിരിക്കും ?. അടിയന്തര സാഹചര്യം കണക്കിലെടുത്തു ജീവനക്കാരെ താൽക്കാലിക , ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുമെന്നാണു 30 നു ടാറ്റ കോവിഡ് ആശുപ്രതിയിൽ പുതിയ തസ്തികകൾ സൃഷ്ടിച്ചുകൊണ്ട് സർക്കാർ ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നത് . എന്നാൽ 13 ദിവസം പിന്നിട്ടിട്ടും നിയമനങ്ങളുടെ കാര്യത്തിൽ ഒരു നടപടിയും ഉണ്ടായിട്ടില്ല . ജില്ലയിലെ സർക്കാർ ആശുപ്രതികളിൽ ഡോക്ടർമാരുടെ കുറവുള്ളതിനാൽ ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ മാത്രമേ ഡോക്ടർമാരുടെ നിയമനം സാധ്യമാകുകയുളളു . ആർഎംഒ ഉൾപ്പെടെ 39 ഡോക്ടർമാരുടെ തസ്തികകളാണു കോവിഡ് ആശുപതിയിലുള്ളത് . ഇതിൽ ഭൂരിഭാഗവും സ്പെഷലിസ് ഡോക്ടർമാർ .ജില്ലയിൽ സാധാരണ ഡോക്ടർമാരുടെ നിയമനത്തിനു പോലും ആളെ കിട്ടാത്ത അവസ്ഥയിൽ മെഡിക്കൽ കോളജുകളിൽ നിന്നോ ആശുപത്രികളിൽ നിന്നോ ഡപ്യൂട്ടേഷൻ നിയമനം മാത്രമേ രക്ഷയുള്ളൂ . ഇക്കാര്യം വ്യക്തമാക്കി 1 നു തന്നെ ഡിഎംഒ ആരോഗ്യവകുപ്പിന് കത്തയച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല . ഡോക്ടർമാരുടെ കാര്യത്തിൽ വ്യക്തത ലഭിച്ചാൽ മാത്രമേ മറ്റു നിയമനങ്ങളുമായി മുന്നോട്ടു പോകാൻ കഴിയൂ . ബാക്കി ജീവനക്കാരെയും ആവശ്യമുണ്ട് . താൽക്കാലിക അടിസ്ഥാനത്തിലാണെങ്കിലും ഇത്രയും നിയമനങ്ങൾ പൂർത്തിയാക്കാൻ ആഴ്ചകൾ വേണ്ടി വരും . ഇവിടെ രോഗികളെ പ്രവേശിപ്പിക്കാൻ തുടങ്ങിയാൽ ജില്ലാ ആശുപ്രതി സാധാരണ ആശുപ്രതിയാക്കി മാറ്റാനായിരുന്നു തീരുമാനം . ഇതുവൈകുന്നതിനാൽ ജില്ലാ ആശുപത്രിയിൽ മറ്റു രോഗികൾക്കുള്ള ചികിത്സ ഇല്ലാത്ത സാഹചര്യമാണ് . പിഞ്ചുകുട്ടികളും ഗർഭിണികൾ ഉൾപ്പെടെയുള്ള കോവിഡ് രോഗികളും ദിവസവും മരണത്തിനു കീഴടങ്ങുമ്പോഴും ഗുരുതര രോഗികളെ ചികിത്സിക്കാനുള്ള സൗകര്യം ജില്ലയിൽ ഇല്ല . പരിയാരം ഗവ . മെഡിക്കൽ കോളജ് ആശുപ്രതിയാണ് ഇപ്പോൾ ആശയം . കോവിഡ് ആശുപ്രതിയിൽ ഈ സൗകര്യം ഒരുക്കാനായിരുന്നു അധികൃതർ ആലോചിച്ചിരുന്നത് . ഒന്നേ കാൽ കോടിയിലധികം രൂപയുടെ ഉപകരണങ്ങൾ ടാറ്റ ഗ്രൂപ്പ് കൈമാറിയ കെട്ടിടം ആശുപ്രതിയാക്കാൻ ഒന്നേ കാൽ കോടിയിലധികം രൂപയുടെ ഉപകരണങ്ങൾ വേണ്ടി വരും . ഈ തുക ദുരന്തനിവാരണ ഫണ്ടിൽ നിന്ന് എടുക്കാനാണു ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം . അനുമതി തേടി കലക്ടർ ചീഫ് സെക്രട്ടറിക്ക് കത്തയച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല . ഗുരുതര രോഗികളെ ചികിത്സിക്കാനുള്ള വെന്റിലേറ്റർ അടക്കമുള്ള ഉപകരണങ്ങൾക്ക് ഉൾപ്പെടെയുള്ള തുകയാണ് ഡിഎംഒ കണക്കാക്കി കലക്ടർക്കു നൽകിയത് . കട്ടിൽ വരെയുള്ള കാര്യങ്ങളാണ് ടാറ്റ ഗ്രൂപ്പ് ഒരുക്കിയത് .

