“ബിജെപിയെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ” സിപിഐ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന് മുളിയാർ ലോക്കൽ കമ്മിറ്റിയുടെ കാൽനട ജാഥയ്ക്ക് തുടക്കം

ബിജെപി യെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന ആഹ്വാനവുമായിസിപിഐ ദേശ വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റ ഭാഗമായി സിപിഐ മുളിയാർ ലോക്കൽ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ നടത്തിയ കാൽനട ജാഥ ബോവിക്കാനത്ത് സിപിഐ കാസറഗോഡ് മണ്ഡലം സെക്രട്ടറി കെ കുഞ്ഞിരാമൻ ഉത്ഘാടനം ചെയ്തു. എം. ജി മണിയാണി അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ കൗൺസിൽ അംഗങ്ങളായ ബിജു ഉണ്ണിത്താൻ, തുളസീധരൻ ബാളാനം, പ്രമുഖ അഭിഭാഷകയും, ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് നേതാവുമായ അഡ്വ. രുക്സാന, ജാഥ ലീഡർ സി കെ എം മുനീർ
ജാഫർ കോലച്ചിയടുക്കം
ഇബ്രാഹിം ചേരുർ
സി രവീന്ദൻ എന്നിവർ പ്രസംഗിച്ചു. അബ്ദുൽ റൗഫ് ബാലനടുക്കം സ്വാഗതം പറഞ്ഞു. പൊവ്വൽ, മാസ്തിക്കുണ്ട്, കെ കെ പുറം എന്നിവിടങ്ങളിൽ സ്വീകരണത്തിന് ശേഷം ചെർക്കളയിൽ സമാപിച്ചു.സമാപന പൊതുയോഗം സിപിഐ ജില്ലാ അസി. സെക്രട്ടറി വി. രാജൻ ഉത്ഘാടനം ചെയ്തു.ജാഥ ഡെപ്യൂട്ടി ലീഡർ വി. ശശി അധ്യക്ഷത വഹിച്ചു.

