KSDLIVENEWS

Real news for everyone

മലപ്പുറത്ത് ബന്ധുവീട്ടിൽ വിരുന്നിനെത്തിയ വിദ്യാർഥി വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

SHARE THIS ON

തിരുനാവായ: മലപ്പുറം സൗത്ത് പല്ലാർ പാലത്തുംകുണ്ട് വെള്ളക്കെട്ടിൽ വിദ്യാർഥി മുങ്ങിമരിച്ചു. മുഹമ്മദ് മുസമ്മിൽ (8) ആണു മരിച്ചത്. വാക്കാട് മമ്മിക്കാനകത്ത് അബ്ദുറഹീമിന്റെയും സൈഫുന്നീസയുടെയും മൂത്ത മകനാണ്. കഴിഞ്ഞ ദിവസമാണു സൗത്ത് പല്ലാറിൽ ബന്ധുവീട്ടിൽ വിദ്യാർഥി വിരുന്നിനെത്തിയത്. ഉച്ചയ്ക്കു കൂട്ടുകാരോടൊപ്പം വീടിനടുത്തുള്ള പാലത്തുംകുണ്ടിൽ കുളിക്കാൻ എത്തിയതായിരുന്നു. കുളിക്കുന്നതിനിടെ കാൽവഴുതി വീണു. കൂടെയുണ്ടായിരുന്നവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ആഴത്തിലേക്കു മുങ്ങിപ്പോയി. കൂട്ടുകാരുടെ കരച്ചിൽ കേട്ട് ഓടിവന്ന നാട്ടുകാരാണു കുട്ടിയെ വെള്ളത്തിൽ നിന്നും കരയ്ക്കെത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വാക്കാട് കടപ്പുറം എഎംഎൽപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരൻ റിസ്‌വാൻ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!