ഓസ്ട്രിയയില്‍ ഈ മേഖലകളില്‍ ജോലിക്ക് ആളെ കിട്ടാനില്ല; വിദേശ തൊഴിലാളികളെ തേടുന്നു; അവസരം

കോവിഡ് കാലത്തിന് ശേഷം പല മേഖലകളിലും തൊഴില്‍ ക്ഷാമം രൂക്ഷമായതോടെയാണ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് ഏഷ്യയില്‍ നിന്നടക്കമുള്ള കുടിയേറ്റം ശക്തമായത്.
ഇതിലെ പ്രധാന ഗുണഭോക്താക്കള്‍ ഇന്ത്യക്കാരാണ്. യുകെ, പോളണ്ട്, മാള്‍ട്ട, കാനഡ തുടങ്ങി വിവിധ രാജ്യങ്ങളില്‍ ഇന്ന് ശക്തമായ ഇന്ത്യൻ സമൂഹമുണ്ട്. ഭാഷ, സംസ്കാരം, കാലാവസ്ഥ എന്നിവ തീരെ വ്യത്യസ്തമായിട്ടും ഉയര്‍ന്ന ജീവിത നിലവാരവും സൗകര്യങ്ങളും തന്നെയാണ് മലയാളികളെ യൂറോപ്പിലേക്ക് ആകര്‍ഷിക്കുന്നത്.
പല രാജ്യങ്ങളിലും ഇന്ന് വിദേശ തൊഴില്‍ അപേക്ഷകര്‍ അവസരങ്ങള്‍ക്ക് കാത്തിരിക്കേണ്ട സ്ഥിതിയാണ്. എന്നാല്‍ മധ്യയൂറോപ്യൻ നഗരമായ ഓസ്ട്രയയില്‍ വിവിധ മേഖലകളില്‍ തൊഴിലാളികളെ കിട്ടാനില്ലെന്നാണ് വാര്‍ത്ത. ഹെയര്‍ ഡ്രൈസര്‍, ഇൻഷുറൻസ് ഏജന്റുമാര്‍, ശാസ്ത്രജ്ഞര്‍, സാമ്ബത്തിക വിദഗ്ധര്‍, വസ്ത്രവ്യാപാരികള്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ തുടങ്ങിയവരെയാണ് ഓസ്ട്രിയയ്ക്ക് ആവശ്യം. അപേക്ഷ രീതികള്‍ വിശദമായി നോക്കാം.
ഹെയര്‍ഡ്രെസ്സര്‍മാര്‍ക്ക് ക്ഷാമം
മധ്യയൂറോപ്യൻ രാജ്യമായ ഓസ്ട്രിയയുടെ ചില ഭാഗങ്ങള്‍ ഹെയര്ഡ്രെസര്മാരുടെ ക്ഷാമം നേരിടുന്നു എന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. തൊഴില്‍ക്ഷാമം രൂക്ഷമായതതോടെ ഒഴിവുകള്‍ നികത്താൻ വൈദഗ്ധ്യമുള്ള തൊഴിലാളികളെ ഓസ്ട്രിയയ്ക്ക് അടിയന്തിരമായി ആവശ്യമുണ്ട്. ഓസ്ട്രിയ ഗവണ്മെന്റിന്റെ മൈഗ്രേഷൻ വെബ്സൈറ്റിലെ കണക്ക് പ്രകാരം അപ്പര്‍ ഓസ്ട്രിയ, സാല്‍സ്ബര്‍ഗ്, സ്റ്റൈറിയ, ടൈറോള്‍, വോറാള്ബര്ഗ് എന്നിവിടങ്ങളിലാണ് ഹെയര്ഡ്രെസ്സര്മാരുടെ ആവശ്യമുള്ളത്.
ഇവിടേക്ക് വിദേശ ഹെയര്‍ഡ്രെസ്സര്‍മാരെ ഓസ്ട്രിയ തേടുന്നുണ്ട്. ഹെയര്‍ഡ്രെസ്സറെ കൂടാതെ ഓസ്ട്രിയൻ നഗരങ്ങളില്‍ ഇൻഷുറൻസ് ഏജന്റുമാര്‍, ശാസ്ത്രജ്ഞര്‍, സാമ്ബത്തിക വിദഗ്ധര്‍, വസ്ത്രവ്യാപാരികള്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍, ബിസിനസ് അഡ്മിനിസ്ട്രേറ്റര്‍മാര്‍ തുടങ്ങിയവരുടെ ഒഴിവുകളുണ്ട്.
എങ്ങനെ ഓസ്ട്രിയലില് ജോലി നേടാം
ജോലിക്ക് ആളെ കിട്ടാത്ത മേഖലകളില്‍ വിദേശ തൊഴിലാളികളെ ഓസ്ട്രിയ തേടുന്നുണ്ട്. അപേക്ഷിക്കാൻ താല്പര്യമുള്ളവര്ക്കും ജോലി ആവശ്യങ്ങള്‍ക്കായി ഓസ്ട്രിയയിലേക്ക് മാറാനും ആഗ്രഹിക്കുന്നവര്‍ക്കും തൊഴില്‍ ക്ഷാമം രൂക്ഷമായ ഇടങ്ങളില്‍ മാത്രമെ ജോലി ലഭിക്കുകയുള്ളൂ. യൂറോപ്യൻ യൂണിയൻ ഇതര രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധ തൊഴിലാളികള്‍ക്ക് ഓസ്ട്രിയയിലേക്ക് ജോലി ആവശ്യാര്‍ഥം പ്രവേശിക്കാൻ റെഡ്-വൈറ്റ്-റെഡ് കാര്‍ഡ് ലഭിക്കും.
ഈ കാര്‍ഡിന് കീഴില്‍ ഓസ്ട്രിയയില്‍ ജോലി ചെയ്യാൻ അനുവാദമുണ്ട്. കൂടാതെ തൊഴില്‍ ക്ഷാമമുള്ള ഒരു ഒഴിവിലേക്ക് അപേക്ഷിക്കുമ്ബോള്‍ തൊഴിലില്‍ വ്യക്തമായ പരിശീലനം പൂര്‍ത്തിയാക്കിയതിന്റെ തെളിവ് നല്കാൻ സാധിക്കണം.
എങ്ങനെ റെഡ്-വൈറ്റ്-റെഡ് കാര്‍ഡ് ലഭിക്കും
ഓസ്ട്രിയയില്‍ തൊഴിലില്‍ ലഭിക്കുന്നതിന് യൂറോപ്യൻ യൂണിയൻ ഇതര രാജ്യക്കാര്‍ക്ക് റെഡ്-വൈറ്റ്-റെഡ് കാര്‍ഡ് നിര്‍ബന്ധമാണ്. ഓസ്ട്രിയയില്‍ റെഡ്-വൈറ്റ്-റെഡ് കാര്‍ഡ് ലഭിക്കാൻ കമ്ബനിയില്‍ നിന്ന് ജോലി വാഗ്ദാനം ലഭിക്കണം. കൂടാതെ നിയമം അനുശാസിക്കുന്ന ഏറ്റവും കുറഞ്ഞ പ്രതിഫലം നല്കാൻ തൊഴിലുടമ തയ്യാറാണെന്നതിന്റെ തെളിവും ഹാജരാക്കണം. മാനദണ്ഡങ്ങളുടെ പട്ടികയില്‍ നിന്ന് കുറഞ്ഞത് 55 പോയിന്റ് അപേക്ഷൻ നേടേണ്ടതുണ്ട്. ജോലിക്കുള്ള യോഗ്യത, പ്രവൃത്തിപരിചയം, ഭാഷാ വൈദഗ്ധ്യം, പ്രായം എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് യോഗ്യതയ്ക്കുള്ള മാനദണ്ഡം തയ്യാറാക്കുക.
ആവശ്യമായ രേഖകള്‍
റെഡ്-വൈറ്റ്-റെഡ് കാര്‍ഡിന് അപേക്ഷിക്കാൻ ആവശ്യമായ രേഖകളില്‍ പ്രധാനമാണ് വാലിഡായ യാത്ര രേഖ. കൃത്യമായ പാസ്പോര്‍ട്ട് രേഖകള്‍ സമര്പ്പിക്കാൻസാധിക്കണം. ആറ് മാസത്തില്‍ കൂടുതല്‍ പഴക്കമില്ലാത്ത ഫോട്ടോ, ആരോഗ്യ സംബന്ധമായ എല്ലാ വിവരങ്ങളും
ഉള്‍ക്കൊള്ളുന്ന ആരോഗ്യ ഇൻഷുറൻസ്, പ്രൊഫഷണല്‍ യോഗ്യതകള്‍, ബിരുദം, പ്രവൃത്തി പരിചയം, ഭാഷാ പ്രാവീണ്യം പരീക്ഷാ ഫലം എന്നി രേഖകള്‍ അപേക്ഷകന് ആവശ്യമാണ്.
റെഡ്-വൈറ്റ്-റെഡ് കാര്‍ഡ് ഇഷ്യൂ ചെയ്യുന്നവര്‍ക്ക് നിശ്ചിതകാല സെറ്റില്‍മെന്റിനും അപേക്ഷയില്‍ വ്യക്തമാക്കിയ ജോലിക്കും അര്‍ഹതയുണ്ട്. റെഡ്-വൈറ്റ്-റെഡ് കാര്‍ഡിന് സാധാരണയായി 24 മാസ കാലാവധിയാണ് ഉണ്ടായിരിക്കുക.

