KSDLIVENEWS

Real news for everyone

ലോഡ്ജിൽവെച്ച് ഡോക്ടറെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷത്തിൽ കവർച്ച നടത്തി; യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

SHARE THIS ON

കോഴിക്കോട്: കോഴിക്കോട്ട് റെയിൽവേ സ്റ്റേഷന് സമീപമുള്ള ലോഡ്ജിൽവെച്ച് ഡോക്ടറെ വടിവാൾ കാണിച്ച് ഭീകരാന്തരീക്ഷം തീർത്ത് കവർച്ച നടത്തിയ സംഭവത്തിൽ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. എളേറ്റിൽ വട്ടോളി പന്നിക്കോട്ടൂർ കല്ലാനി മാട്ടുമ്മൽ ഹൗസിൽ മുഹമദ് അനസ് ഇ.കെ (26) കുന്ദമംഗലം നടുക്കണ്ടിയിൽ ഗൗരീശങ്കരത്തിൽ ഷിജിൻദാസ് എൻ.പി (27) പാറോപ്പടി മാണിക്കത്താഴെ ഹൗസിൽ അനു കൃഷ്ണ (24) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. തിങ്കളാഴ്ച ഇവർ ഡോക്ടറുമായി പരിചയപ്പെട്ടിരുന്നു. തുടർന്ന് ഡോക്ടറുടെ റൂം മനസ്സിലാക്കി പുലർച്ചെ ആയുധവുമായി മുറിയിൽ എത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കവർച്ച നടത്തുകയായിരുന്നു. കൈയിൽ പണം ഇല്ല എന്ന് പറഞ്ഞപ്പോൾ ഗൂഗിൾപേ വഴി 2500 രൂപ ട്രാൻഫർ ചെയ്യിപ്പിക്കുകയായിരുന്നു. അനസും അനുവും തമ്മിൽ പരിചയത്തിലായിട്ട് ആറുമാസമായതായാണ് വിവരം. ഇവർ ലഹരി മരുന്നിന് അടിമയായിരുന്നു. മയക്കുമരുന്ന് വാങ്ങാൻ വേണ്ടി പണം കണ്ടെത്താനാണ് കവർച്ച നടത്തിയതെന്നാണ് വിവരം. പോലീസിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി അനസും അനുവും ഡൽഹിയിലേക്ക് പോകാൻ പദ്ധതിയിട്ടിരുന്നു. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇവർ പോലീസിന്റെ വലയിലായി. ഇവർ ഉപയോഗിച്ച ബൈക്ക് മൊബൈൽ ഫോണുകൾ, വടിവാളുകൾ പോലീസ് കണ്ടെടുത്തു. ടൗൺ ഇൻസ്പെക്ടർ ബൈജു കെ ജോസിന്റെ നേതൃത്വത്തിലുള്ള ടൗൺ പോലീസും, കോഴിക്കോട് ആന്റി നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മിഷണർ ടി.പി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!