KSDLIVENEWS

Real news for everyone

സൗദി യുവതിയുടെ പീഡന പരാതി: മല്ലു ട്രാവലറുടെ മുൻകൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

SHARE THIS ON

കൊച്ചി: സൗദി യുവതി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ വ്ളോഗര്‍ മല്ലു ട്രാവലര്‍ എന്ന ഷാക്കിര്‍ സുബ്ഹാൻ്റെ മുൻകൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. എറണാകുളം ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയെങ്കിലും വിദേശത്തുള്ള ഷാക്കിര്‍ തിരിച്ചെത്താത്തതിനാല്‍ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. ഷാക്കിറിനെതിരെ പൊലീസ് ലുക്കൗട്ട്‌ നോട്ടീസ് പുറപ്പെടുവിച്ചതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. അഭിമുഖ ആവശ്യങ്ങള്‍ക്കായി കൊച്ചിയിലെത്തിയപ്പോള്‍ സ്വകാര്യ ഹോട്ടലില്‍ വച്ച്‌ കടന്നുപിടിച്ചെന്നാണു യുവതിയുടെ പരാതി. ഷാക്കിര്‍ നാട്ടിലെത്തിയാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് അന്വേഷണസംഘം കടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!