വെനീസില്‍ ബസ് മേല്‍പ്പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് രണ്ട് കുട്ടികളടക്കം 21 മരണം

വെനീസ്: ഇറ്റാലിയൻ നഗരമായ വെനീസില്‍ ബസ് മേല്‍പ്പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് വൻ അപകടം.
നിയന്ത്രണം വിട്ട ബസ് മേല്‍പ്പാലത്തില്‍ താഴെയുള്ള റെയില്‍വേ ട്രാക്കിന് സമീപത്തേക്കാണ് പതിച്ചത്.
അപകടത്തില്‍ രണ്ട് കുട്ടികളടക്കം 21 പേര് മരിക്കുകും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പരിക്കേറ്റവരില്‍ അഞ്ച് പേരുടെ നിലഗുരുതരമാണ്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് ആഭ്യന്തര മന്ത്രി മാറ്റെയോ പിയന്റഡോസി മുന്നറിയിപ്പ് നല്കി.
പാലത്തിന്റെ കൈവരി തകര്‍ത്ത് താഴേക്ക് പതിച്ച ബസിനു തീപിടിച്ചു. അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണ് തീയണച്ചത്. മാര്‍ഗേര ജില്ലയിലെ ക്യാമ്ബ് സൈറ്റിലേക്ക് വിനോദ സഞ്ചരികളെ കൊണ്ടുപോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
മരിച്ചവരില്‍ അഞ്ച് യുക്രെയ്ൻകാരും ഒരു ജര്‍മൻകാരനും ഇറ്റാലിയൻ ഡ്രൈവറുമുണ്ടെന്ന് സിറ്റി പ്രിഫെക്റ്റ് മിഷേല്‍ ഡി ബാരി പറഞ്ഞു.

