KSDLIVENEWS

Real news for everyone

മോഷണത്തിനിടെ വീട്ടുകാരെത്തി; മാലയുമായി ടെറസില്‍നിന്ന് ചാടിയ മോഷ്ടാവ് പിടിയില്‍,

SHARE THIS ON

കോഴിക്കോട്: കവര്‍ച്ചയ്ക്കിടെ വീട്ടുകാരെ കണ്ട് ടെറസില്‍നിന്ന് താഴേക്ക് ചാടിയ മോഷ്ടാവ് പിടിയിലായി. കോഴിക്കോട് മുക്കം ചക്കാലക്കുന്നത്ത് അനീഷിനെ(32)യാണ് മുക്കം പോലീസ് പിടികൂടിയത്. വീട്ടില്‍നിന്ന് മോഷ്ടിച്ച സ്വര്‍ണമാലയും ഇയാളില്‍നിന്ന് കണ്ടെടുത്തു. ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മുക്കം മണാശ്ശേരി എബിന്റെ വീട്ടില്‍ മോഷണം നടന്നത്. ആളില്ലാത്തസമയത്ത് വീട്ടില്‍ അതിക്രമിച്ചുകയറിയ അനീഷ്, അലമാരയില്‍നിന്ന് ഒന്നേകാല്‍ പവന്‍ തൂക്കമുള്ള സ്വര്‍ണമാല മോഷ്ടിച്ചിരുന്നു. എന്നാല്‍, ഇതിനുപിന്നാലെ വീട്ടുകാര്‍ സ്ഥലത്തെത്തി. വീട്ടുകാര്‍ തിരിച്ചെത്തിയെന്ന് മനസിലായതോടെ എങ്ങനെയും സ്ഥലത്തുനിന്ന് രക്ഷപ്പെടാനായി പ്രതിയുടെ ശ്രമം. തുടര്‍ന്നാണ് വീടിന്റെ ടെറസില്‍നിന്ന് ചാടിയത്. വീട്ടുകാരെ കണ്ട് ടെറസില്‍നിന്ന് ചാടിയ പ്രതിക്ക് വീഴ്ചയില്‍ ചെറിയ പരിക്കേറ്റിട്ടുണ്ട്. മുഖത്താണ് പരിക്കുള്ളതെന്നും ഇത് ഗുരുതരമല്ലെന്നും പോലീസ് പറഞ്ഞു. വീട്ടില്‍നിന്ന് മോഷ്ടിച്ച സ്വര്‍ണമാലയുടെ ഒരുഭാഗം പ്രതിയില്‍നിന്ന് കണ്ടെടുത്തതായും പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയെന്നും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!