KSDLIVENEWS

Real news for everyone

തട്ടം വിവാദം: അഭിപ്രായം പറഞ്ഞ വ്യക്തി ഡിവൈഎഫ്ഐ നേതാവല്ല, ചർച്ചകളില്‍ ദുരുദ്ദേശ്യം: എ.എ.റഹീം

SHARE THIS ON

തിരുവനന്തപുരം∙ ‘തട്ടം’ പരാമർശം നടത്തിയ വ്യക്തി ഡിവൈഎഫ്ഐ നേതാവല്ലെന്ന് ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എ.എ.റഹീം.  ആ വിഷയത്തിലുള്ള ചർച്ചയും ആവേശം കാണിച്ച് ആ ചർച്ച മുന്നോട്ടുകൊണ്ടു പോകുന്നതും സദ്ദുദേശപരമല്ല, ദുരുദ്ദേശപരമാണെന്നും എ.എ.റഹീം കുറ്റപ്പെടുത്തി.  ‘‘സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ് പ്രസംഗത്തിനിടയിൽ അഭിപ്രായം പറഞ്ഞത്. ആ അഭിപ്രായത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി വിശദീകരണം നൽകിയിരുന്നു. അതിനുശേഷം അഭിപ്രായം തിരുത്തി പാർട്ടി നിലപാടിനൊപ്പമാണ് അദ്ദേഹമെന്നു വ്യക്തമാക്കിയിരുന്നു. അത് അവിടെ അവസാനിച്ചു. ആ വിഷയത്തിൽ ചർച്ചയും ആവേശവും കാണിച്ചു ചർച്ച മുന്നോട്ടുപോകുന്നത് സദ്ദുദേശപരമല്ല. ദുരുദേശപരമാണ്. ഇനിയും ആ ചർച്ചയെ വലിച്ചുനീട്ടികൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. ഇനിയുള്ള ചോദ്യവും അതിൽ ആഗ്രഹിക്കുന്ന വിശദീകരണവുമെല്ലാം വീണ്ടും ആ വിഷയത്തെ സജീവമാക്കി നിർത്തുന്നതിനുള്ളതാണ്. അതു സമൂഹത്തിനു ഗുണം ചെയ്യുന്ന കാര്യമല്ല. ഈ അഭിപ്രായം ഉന്നയിച്ചത് ഡിവൈഎഫ്ഐ നേതാവല്ല. ഡിവൈഎഫ്ഐ നേതാവ് ഉന്നയിച്ചതായിരുന്നെങ്കിൽ ഞങ്ങൾ അതിൻമേൽ അഭിപ്രായം വ്യക്തമാക്കിയേനെ. സിപിഎം എന്ന രാഷ്ട്രീയ സംഘടനയുടെ സംസ്ഥാന സമിതി അംഗമാണ് അഭിപ്രായം പറയുന്നത്. മാധ്യമങ്ങൾ ആ വിവാദത്തിൽ തന്നെ കേന്ദ്രീകരിക്കാനാണ് ശ്രമിക്കുന്നത്. ആ ദുരുദേശം മനസ്സിലാക്കാൻ ഡിവൈഎഫ്ഐക്ക് സാധിക്കും.’’– എ.എ.റഹീം പറഞ്ഞു.  തട്ടം വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്ത് ഉണ്ടായത് കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതു കൊണ്ടാണെന്ന കെ.അനില്‍കുമാറിന്റെ പ്രസ്താവനയാണു വിവാദമായത്. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!