KSDLIVENEWS

Real news for everyone

51 തവണ നിയമലംഘനം; പിഴ ലഭിക്കുന്നത് മറ്റ് പലര്‍ക്കും, ഒടുവില്‍ വാഹനമടക്കം പിടിയില്‍

SHARE THIS ON

എഐ ക്യാമറയ്ക്ക് മുന്നില്‍ നിയമലംഘനം നടത്തിയ യുവാവ് പിടിയില്‍. മനപൂര്‍വം 51 തവണ നിയമലംഘനം നടത്തിയ മൂവാറ്റുപുഴ സ്വദേശിയായ യുവാവ് ആണ് പ്രത്യേക സംഘത്തിന്റെ പിടിയിലായത്.

ആദ്യം ബൈക്കിന്റെ ഒരക്ഷരം മാറ്റിവച്ചാണ് ഇയാള്‍ എ ഐ ക്യാമറയുടെ മുന്നില്‍ മനപൂര്‍വം നിയമലംഘനം നടത്തിയത്. ഇത് പല പ്രാവശ്യം ആവര്‍ത്തിച്ചപ്പോള്‍ ഉദ്യോഗസ്ഥരുടെ ശ്രെദ്ധയില്‍പെടുകയായിരുന്നു.തുടര്‍ന്ന് നടപടികള്‍ക്ക് പിഴ അടയ്ക്കാൻ നോട്ടീസ് അയച്ചു .

പിന്നീടാണ് നമ്ബര്‍ തെറ്റിച്ചാണ് പതിപ്പിച്ചതെന്നും നോട്ടീസ് കിട്ടുന്നത് മറ്റ് പലര്‍ക്കുമാണെന്നുള്ള വിവരം ട്രാഫിക് പൊലീസ് മനസിലാക്കുന്നത്. പിന്നീട് ആര്‍ ടി ഒ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ വെച്ച്‌ മുവാറ്റുപുഴയിലും പരിസരത്തും മഫ്‌തിയില്‍ തെരച്ചില്‍ നടത്തി ആളെ പിടികൂടുകയായിരുന്നു.ഇയാള്‍ മൂന്നുപേരേ വച്ചും,ഹെല്‍മെറ്റ് വെക്കാതെയും ബൈക്കില്‍

സ്റ്റൻഡിങ് നടത്തുന്നതും എ ഐ ക്യാമറയില്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.പ്രദേശവാസികള്‍ ഫോട്ടോ തിരിച്ചറിഞ്ഞു. തുടര്‍ന്ന് വീട്ടിലെത്തിയാണ് നോട്ടീസ് നല്‍കുന്നത്.

എ ഐ ക്യാമറയുടെ മുന്നില്‍ നിയമലംഘനം നടത്തിയതിന് 60,000 രൂപയാണ് പിഴ ഈടാക്കാൻ നോട്ടീസ് നല്‍കിയത്. കഴിഞ്ഞ ദിവസം നേരിട്ടെത്തി എറണാകുളം ആര്‍ടിഒ ഓഫീസില്‍ 57000 രൂപ പിഴയടച്ചു. വാഹനം ഉള്‍പ്പടെ ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കുകയും ചെയ്തു. ലൈസൻസ് റദ്ദ് ചെയ്യാനുള്ള നടപടികള്‍ എടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!