KSDLIVENEWS

Real news for everyone

തട്ടം മാറ്റുന്നതല്ല പുരോഗമനം, ഇടതുമുന്നണിയുടേത് കാലത്തിന് യോജിക്കാത്ത വര്‍ത്തമാനം; പി.കെ കുഞ്ഞാലിക്കുട്ടി

SHARE THIS ON

കൊച്ചി: തട്ടം മാറ്റുന്നതല്ല പുരോഗമനം എന്നും, തട്ടമിട്ട് കൊണ്ട് വലിയ നേട്ടങ്ങള്‍ നേടിയവര്‍ നമുക്ക് ചുറ്റും ഉണ്ടെന്നും മുസ്‍ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.എറണാകുളത്തെ മുസ്‍ലിം ലീഗ് ലോക്സഭാ മണ്ഡലം കണ്‍വെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ന്യൂനപക്ഷങ്ങളെ സംബന്ധിച്ച്‌ കോണ്‍ഗ്രസിനുള്ള ക്ലാരിറ്റി ഇടതുമുന്നണിക്കോ സി.പി.എമ്മിനോ ഇല്ല. ഇവിടുത്തെ സഹോദരിമാര്‍ക്ക് പുരോഗതി പ്രാപിക്കാൻ തട്ടം ഒരു പ്രശ്‌നമാണോ? തട്ടമിട്ടുകൊണ്ട് തന്നെ ഡിഗ്രിയെടുക്കാം, എൻജിനീയറാകാം, ഡോക്ടറാകാം. അന്തര്‍ദേശീയ കുതിരഓട്ട മത്സരത്തില്‍ മലപ്പുറത്തുള്ള പെണ്‍കുട്ടി തട്ടമിട്ടുകൊണ്ട് സമ്മാനം വാങ്ങിയത് കണ്ടുകൊണ്ടിരിക്കുകയാണ് നമ്മള്‍. ഏത് രംഗത്തും തട്ടമിട്ടുകൊണ്ടും മതവിശ്വാസം പുലര്‍ത്തിക്കൊണ്ടും എവിടെയുമെത്താം. പക്ഷേ, ആ തട്ടം മാറ്റുന്നതാണ് പുരോഗമനം എന്നുകരുതുന്ന ഇടതുമുന്നണി ഈ കാലത്തിന് യോജിച്ച വര്‍ത്തമാനമല്ല പറഞ്ഞത്’.. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!