KSDLIVENEWS

Real news for everyone

ഇസ്രയേലില്‍ 130ലേറെ പേര്‍ ഇപ്പോഴും ഹമാസിന്റെ ബന്ദികള്‍, മോചന ശ്രമം തുടരുന്നു; ഗാസയില്‍ തുടരെ ആക്രമണങ്ങള്‍

SHARE THIS ON

ടെല്‍ അവീവ് : മൂന്ന് ദിവസമായിട്ടും ഹമാസ് ഭീഷണിയില്‍ നിന്ന് മുക്തമാകാതെ ഇസ്രയേല്‍. ഇസ്രായേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം എഴുന്നൂറ് കടന്നു. ഹമാസിന്റെ പിടിയിലുള്ള 130ലേറെ ബന്ദികളെ ജീവനോടെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ വഴിമുട്ടി. 95 ലക്ഷത്തോളം ഇസ്രയേലികള്‍ മൂന്നാം ദിവസവും വീടുകള്‍ക്കുള്ളില്‍ ഭീതിയോടെ കഴിയുകയാണ്. വിദേശികള്‍ അടക്കം നൂറു പേര്‍ ഹമാസിന്റെ ബന്ദികളാണ്. മുപ്പതിലേറെ പേര്‍ ഹമാസിന്റെ പിടിയില്‍. ഈ ബന്ദികളെ എങ്ങനെ ജീവനോടെ മോചിപ്പിക്കാനാകും എന്നതില്‍ ഇസ്രായേലിന് വ്യക്തതയില്ല. രാജ്യത്തിനുള്ളില്‍ കടന്നു കയറിയ ഹമാസ് സംഘാംഗങ്ങള്‍ എവിടെയൊക്കെ മറഞ്ഞിരിക്കുന്നുവെന്നും അറിയില്ല. പലയിടത്തും ഇപ്പോഴും സൈന്യവും ഹമാസും ഏറ്റുമുട്ടുന്നു. ശത്രുവിനെ ഭയന്ന് മൂന്നാം ദിനവും 95 ലക്ഷം ഇസ്രയേലികളാണ് പ്രാണരക്ഷാര്‍ത്ഥം വീടുകള്‍ക്കുള്ളില്‍ ഭയപ്പാടോടെ കഴിയുന്നത്. കഴിഞ്ഞ അര നൂറ്റാണ്ടില്‍ ഇതുപോലൊരു പ്രതിസന്ധി ഇസ്രായേലിന് ഉണ്ടായിട്ടില്ല. ഗാസ പിടിക്കാൻ കരയുദ്ധത്തിന് ഇസ്രയേല്‍, കൊല്ലപ്പെട്ടത് 450ലേറെ പേര്‍; അമേരിക്കൻ പടക്കപ്പലും പോര്‍വിമാനങ്ങളുമെത്തും തെക്കൻ ഇസ്രായേലില്‍ ഗാസ അതിര്‍ത്തിയോടെ ചേര്‍ന്ന ഒരു വലിയ സംഗീത പരിപാടിയിലേക്ക് ഇരച്ചു കയറിയ ഹമാസ് സംഘം വെടിവെപ്പ് നടത്തിയെന്നാണ് ഇസ്രായേലില്‍ നിന്നും വരുന്ന വിവരം. 260 മൃതദേഹങ്ങള്‍ ഇവിടെ നിന്നും കണ്ടെത്തി. മാസങ്ങളുടെ ആസൂത്രണത്തിന് ഒടുവില്‍ നടന്ന ഈ ആക്രമണത്തിന് ഇറാന്റെ പിന്തുണയുണ്ടെന്നാണ് ഇസ്രയേല്‍ കരുതുന്നത്. ലെബനോനിലെ അതിശക്തരായ ഹിസ്ബുല്ലയും സഹായിച്ചിട്ടുണ്ടാകാം. അത്തരമൊരു വലിയ ആസൂത്രണം ഉണ്ടെങ്കില്‍ അതിന് എങ്ങനെ മറുപടി നല്‍കണമെന്നതും ഇസ്രയേല്‍ ഭരണകൂടം ചര്‍ച്ച ചെയ്യുകയാണ്. പലസ്‌തീന്‌ ഒപ്പം ആണെങ്കിലും തങ്ങള്‍ നേരിട്ട് ഹമാസിനെ ഈ ആക്രമണത്തിന് സഹായിച്ചിട്ടില്ലെന്നാണ് ഇറാന്റെ യുഎൻ പ്രതിനിധിയുടെ വാദം. അതെ സമയംതെന്നെ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി ഹമാസിനെ പരസ്യമായി പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇസ്രയേലില്‍ റോക്കറ്റ് ആക്രമണത്തില്‍ മലയാളി നഴ്സിന് പരിക്ക്, അപകടനില തരണം ചെയ്തു അതേ സമയം, ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം കടുത്തതോടെ പ്രാണരക്ഷാര്‍ത്ഥം വീടുവിട്ടവരുടെ എണ്ണം ഒന്നേകാല്‍ ലക്ഷം കടന്നു. 450 പേരാണ് ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ടത്. ബഹുനില കെട്ടിടങ്ങള്‍ മിക്കതും നിലംപൊത്തുകയും വൈദ്യുതി നിലയ്ക്കുകയും ചെയ്തതോടെ വലിയ മാനുഷിക ദുരന്തത്തിലേക്ക് നീങ്ങുകയാണ് ഗാസ. തുടര്‍ച്ചയായ രണ്ടാം ദിവസവും ഗാസയ്ക്കുമേല്‍ നിർദാക്ഷിണ്യം കനത്ത ബോംബ് വര്‍ഷം ഉണ്ടായി. ബഹുനില കെട്ടിടങ്ങള്‍ നിലംപൊത്തിയതോടെ ആയിരങ്ങള്‍ തെരുവിലായി. ഒന്നേകാല്‍ ലക്ഷം പേര്‍ പ്രാണരക്ഷാര്‍ത്ഥം സ്‌കൂളുകളിലും ഹാളുകളിലും അഭയം തേടിയിരിക്കുന്നു. ഗാസയിലേക്കുള്ള ചരക്കുനീക്കവും ഇന്ധന നീക്കവും ഇസ്രയേല്‍ തടഞ്ഞതോടെ വെള്ളവും വെളിച്ചവും ഇല്ലാതാകുന്നു. ഗുരുതരമായി മുറിവേറ്റ് ആശുപത്രിയില്‍ എത്തുന്ന പലരും ചികിത്സ കിട്ടാതെ മരണത്തിന് കീഴടങ്ങുന്നു. ഹമാസ് നേതാക്കളുടെ വീടുകളും ഹമാസ് ആസ്ഥാനവുമാണ് ആക്രമിച്ചതെന്ന് ഇസ്രായേല്‍ പറയുന്നു. മാനുഷിക മൂല്യങ്ങൾക്ക് പോലും വകവെക്കാതെയാണ് ഇസ്രയേൽ കൂട്ടക്കുരുതി തുടരുന്നത്. എന്നാല്‍ ആയിരക്കണക്കിന് സാധാരണക്കാരുടെ വീടുകളും തരിപ്പണമായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!