KSDLIVENEWS

Real news for everyone

കോഴിക്കോട് കൊയിലാണ്ടിയിൽ നാല് മത്സ്യത്തൊഴിലാളികൾക്ക് മിന്നലേറ്റു

SHARE THIS ON

കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടി ഹാര്‍ബറില്‍ നങ്കൂരമിട്ട മത്സ്യബന്ധന ബോട്ടിലെ ഉപകരണങ്ങള്‍ ഇടിമിന്നലില്‍ തകര്‍ന്നു. നാല് മത്സ്യത്തൊഴിലാളികള്‍ക്ക് പരുക്കേറ്റു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. ഗുരു കൃപാ ബോട്ടിലെ ടി.ടി. നിജു, ടി.ടി.ശൈലേഷ്, ടി.ടി.സന്തോഷ്, ടി.ടി.പ്രസാദ് തുടങ്ങിയവര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ നിജുവിന്റെ കാലിന്റെ എല്ല് പൊട്ടിയിട്ടുണ്ട്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. ബോട്ടില്‍ നിന്ന് മത്സ്യം നീക്കുന്നതിനിടയിലാണ് മിന്നലേറ്റത്. തണ്ണീംമുഖത്ത് വലിയപുരയില്‍ ടി.വി. രഞ്ജിത്തിന്റെതാണ് ബോട്ട്. ഇടിമിന്നലില്‍ വഞ്ചിയിലെ ജി.ടി.എസ്, വയര്‍ലെസ്, എക്കൊ സൗണ്ടര്‍ ക്യാമറ, ബാറ്ററി, ഡയനാമോ തുടങ്ങിയവയും കത്തിനശിച്ചു.അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!