ഗാസ ആശുപത്രി ആക്രമണം; അപലപിച്ച് കുവൈത്ത്: അല്‍-ഇറാദ സ്ക്വയറില്‍ പ്രതിഷേധം തുടരുന്നു

കുവൈത്ത് സിറ്റി > ഗാസയിലെ ബാപ്റ്റിസ്റ്റ് അല്‍ അഹ്ലി ആശുപത്രിക്കുനേരെ നടത്തിയ വ്യോമാക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു.
പലസ്തീൻ ജനതയോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രണ്ട് ദിവസമായി അല്‍ ഇറാദ സ്ക്വയറില്‍ സംഘടിപ്പിച്ച പ്രതിഷേധം തുടരുകയാണ്. പാര്‍ലമെന്റ് അംഗങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍, പ്രമുഖ പൊതു വ്യക്തികള്‍, വിവിധ സംഘടനകളുടെ പ്രതിനിധികള്‍ എന്നിവരുള്‍പ്പെടെ നിരവധി പേര് പ്രതിഷേധത്തില്‍ പങ്കെടുത്തു.
പ്രകടനക്കാര്‍ പലസ്തീനെ പിന്തുണച്ച് ബാനറുകള്‍ ഉയര്‍ത്തി മുദ്രാവാക്യം മുഴക്കി. എല്ലാ അന്താരാഷ്ട്ര നിയമങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കും വിരുദ്ധമായി ഇസ്രായേല്‍ നടത്തുന്ന അതിക്രമങ്ങളെ അവര്‍ ശക്തമായി അപലപിച്ചു. ആശുപത്രികളും പൊതു സൗകര്യങ്ങളും ലക്ഷ്യമിട്ടുള്ള അധിനിവേശ സേനയുടെ ആക്രമണം അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ ലംഘനമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. പലസ്തീൻ ജനതക്കെതിരായ മനുഷ്യത്വരഹിതമായ പ്രവൃത്തികള്‍ ഉടൻ അവസാനിപ്പിക്കണമെന്ന് കുവൈത്ത് അന്താരാഷ്ട്ര സമൂഹത്തോടും യുഎൻ സുരക്ഷാ സമിതിയോടും അഭ്യര്‍ഥിച്ചു പ ലസ്തീനികളുടെ ദുരിതങ്ങള്‍ ലഘൂകരിക്കാൻ ആവശ്യമായ സഹായം തുടര്‍ന്നും നല്‍കുമെന്നും കുവൈത്ത് വ്യക്തമാക്കി.

