KSDLIVENEWS

Real news for everyone

കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച വി എസ്, കാലങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചു നിര്‍ത്തുന്ന വിലപ്പെട്ട കണ്ണിയായ ജീവിതം; വി എസിന് മുഖ്യമന്ത്രിയുടെ പിറന്നാള്‍ ആശംസ

SHARE THIS ON

വി എസ് അച്യുതാനന്ദന് നൂറുവയസ് തികയുന്ന വേളയില്‍ അദ്ദേഹത്തിനായി ഊഷ്മളമായ പിറന്നാള്‍ സന്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് സഖാവ് വി എസ് അച്യുതാനന്ദന്റേതെന്ന് പിറന്നാള്‍ സന്ദേശത്തില്‍ പിണറായി വിജയന്‍ പറഞ്ഞു. ഐക്യ കേരള രൂപീകരണത്തിന് മുന്‍പും ശേഷവും കേരളത്തില്‍ വി എസ് നയിച്ച ഉജ്ജ്വലമായ സമരങ്ങള്‍ സ്മരിച്ച പിണറായി വി എസിന്റെ ജീവിതം അക്കാലത്തേയും ഇക്കാലത്തേയും മ്മില്‍ ബന്ധിപ്പിച്ചു നിര്‍ത്തുന്ന വിലപ്പെട്ട കണ്ണിയാണെന്ന് അഭിപ്രായപ്പെട്ടു. തന്റെ ജീവിതത്തിലുടനീളം നിസ്വവിഭാഗങ്ങളോടൊപ്പം നിലകൊള്ളുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ വി എസിന് നൂറു വയസ്സു തികയുന്ന വേള തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്കും പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും മാത്രമല്ല നാടിനാകെത്തന്നെയും സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും അവസരമാണെന്നും സഖാവ് വി എസിന് പിറന്നാള്‍ ആശംസകള്‍ നേരുന്നതായും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. നാളെയാണ് വി എസിന്റെ നൂറാം പിറന്നാള്‍.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് സഖാവ് വി എസ് അച്യുതാനന്ദന്റേത്. കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയെടുക്കുന്നതില്‍ വി എസ് അടക്കമുള്ള നേതാക്കള്‍ വഹിച്ചിട്ടുള്ള പങ്ക് അനിഷേധ്യമാണ്.

ഐക്യകേരളം രൂപപ്പെടുന്നതിനു മുമ്പ് സ്വേച്ഛാധിപത്യത്തിനും രാജാധികാരത്തിനും ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും എല്ലാമെതിരെ ഉജ്ജ്വലമായ സമരങ്ങള്‍ അദ്ദേഹം നയിച്ചു. ഐക്യകേരളം രൂപീകരിക്കപ്പെട്ടശേഷം ജനകീയ സമരങ്ങളിലൂടെയും ജനപ്രതിനിധി എന്ന നിലയിലും പ്രതിപക്ഷ നേതാവ് എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണ്. എന്നും അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടൊപ്പം, ചൂഷണത്തിനെതിരെ നിലകൊണ്ടിട്ടുള്ള നേതാവാണ് വി എസ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!