ഫലസ്തീനികൾക്ക് വെസ്റ്റ്ബാങ്കിലും രക്ഷയില്ല; അഭയാര്‍ഥി ക്യാമ്പിലും ഇസ്രായേല്‍ ആക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു

ജറുസലേം: വെസ്റ്റ്ബാങ്കിലെ അഭയാര്‍ഥി ക്യാമ്ബിലുണ്ടായ ഇസ്രായേല്‍ ആക്രമണത്തില്‍ മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. നൂര്‍ഷാം അഭയാര്‍ഥി ക്യാമ്ബിലാണ് ഇസ്രായേല്‍ സൈന്യം ഇരച്ചെത്തി ആക്രമണം നടത്തിയത്. അഭയാര്‍ഥി ക്യാമ്ബില്‍ ഇസ്രായേല്‍ സൈന്യം തുടരുകയാണ്. ഇന്ന് രാവിലെ മുതല്‍ ഗസ്സയിലെ വിവിധയിടങ്ങളില്‍ ആക്രമണം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഹമാസിന്റെ പോളിറ്റ് ബ്യുറോയിലെ ഏക വനിതാംഗമായ ജമീല അല്‍ ശൻത്വി കൊല്ല പ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഹമാസിന്റെ സഹ സ്ഥാപകൻ അബ്ദുല്‍ അസീസ് അല്‍ റൻതീസിയുടെ ഭാര്യകൂടിയാണ് ജമീല അല്‍ ശൻത്വി. കൂടാതെ ഹമാസിന്റെ ദേശീയ സുരക്ഷാ തലവൻ ജിഹാദ് മെഹ്സിനും കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ വരുന്നുണ്ട്. ഗസ്സമുമ്ബില് താമസ്സ സമുച്ചയത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒമ്ബത് പേര് കൊല്ലപ്പെട്ടു. ഇതില്‍ ഏഴുപേര്‍ കുട്ടികളാണ്. ഇതേസമയം സിറിയയിലെ യു.എസ് ബേസില്‍ ഹമാസിന്റെ ആക്രമണം തുടരുകയാണ്.

