ഗാസ: മൂന്ന് ആഴ്ചയ്ക്കിടെ ഗാസയില്‍ ഇസ്രായേല്‍ കൂട്ടക്കുരുതിയില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ എണ്ണം 2,000 കടന്നു.

ഗാസ: മൂന്ന് ആഴ്ചയ്ക്കിടെ ഗസ്സയില്‍ ഇസ്രായേല്‍ കൂട്ടക്കുരുതിയില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ എണ്ണം 2,000 കടന്നു.
ആകെ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 5,000 പിന്നിടുമ്ബോഴാണു ക്രൂരതയ്ക്കിരയായ കുഞ്ഞുങ്ങളുടെ കണക്കും പുറത്തുവരുന്നത്. ഇന്നലെ രാത്രി മാത്രം ഗസ്സ മുനമ്ബില്‍ നടന്ന ഇസ്രായേല്‍ ബോംബ് വര്‍ഷത്തില്‍ 436 പേരാണു കൊല്ലപ്പെട്ടത്. ഇതില്‍ 182 കുട്ടികളും ഉള്‍പ്പെടും.
ഒക്ടോബര്‍ ഏഴു മുതല്‍ ഗസ്സ മുനമ്ബില്‍ ഇസ്രായേല്‍ തുടരുന്ന നരനായാട്ടിലാണ് ദിവസവും നൂറുകണക്കിനു കുഞ്ഞുങ്ങളും സ്ത്രീകളും മരിച്ചുവീഴുന്നത്. 5,087 ആണ് ഗസ്സയിലെ പുതിയ മരണസംഖ്യ. ഇതില്‍ 70 ശതമാനവും കുട്ടികളും സ്ത്രീകളും പ്രായമായവരുമാണെന്ന് ‘മിഡിലീസ്റ്റ് ഐ’ റിപ്പോര്‍ട്ട് ചെയ്യുന്നു.
15,273 പേര് പരിക്കുകളുമായി ആശുപത്രികളിലും മറ്റും കഴിയുന്നുണ്ട്. ഇതില്‍ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണവും നിരവധിയാണ്. 800ലേറെ കുട്ടികള്‍ ഉള്‍പ്പെടെ 1,500 പേര് ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ ഇപ്പോഴും
കുടുങ്ങിക്കിടക്കുകയാണ്. ഇതില്‍ എത്രപേര്‍ ജീവനോടെയുണ്ടെന്ന് വ്യക്തമല്ല. ഇടതടവുകളില്ലാതെ ഇസ്രായേല്‍ ബോംബ് വര്‍ഷം തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനവും ദുഷ്ക്കരമായിരിക്കുകയാണ്.
അതിനിടെ, നേരത്തെ പ്രഖ്യാപിച്ചിരുന്ന കരയുദ്ധം വൈകിപ്പിക്കുകയാണ് ഇസ്രായേല്‍. കൂടുതല്‍ യു.എസ് സൈനികരെ വിന്യസിക്കുന്നതുവരെ കാത്തിരിക്കാനാണു തീരുമാനം. കരയുദ്ധം നീട്ടിവയ്ക്കാൻ നേരത്തെ യു.എസ് ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു. മേഖലയില്‍ 2,000 നാവികസേനയെ വിന്യസിക്കാനാണ് യു.എസ് നീക്കം. രണ്ട് വിമാന വാഹിനി കപ്പലുകളും ഇവിടെ എത്തിക്കും.

