ചിലന്തിവല പോലെ ഹമാസിന്റെ തുരങ്കശൃംഖല; കഴിക്കാൻ ബ്രെഡും ചീസും; ഞങ്ങളോട് വളരെ സൗമ്യമായിരുന്നു ഇത് വരെയുള്ള പെരുമാറ്റം; ഒരു ദേഹോപദ്രവവും ചെയ്തില്ല , വിവരിച്ച് തടങ്കലിൽ നിന്ന് മോചിതയായ ഇസ്രയേലി സ്ത്രീകള്‍

ടെല്‍അവീവ്: തടങ്കലില്‍ ഹമാസ് സൗമ്യമായി പെരുമാറിയെന്നും എന്നാല്‍ നരകത്തിലൂടെയാണ് താൻ കടന്നുപോയതെന്നും മോചിപ്പിക്കപ്പെട്ട ഇസ്രയേലി വനിത.
വളരെ തയ്യാറെടുത്ത്, ദീര്‍ഘകാല ആസൂത്രണമാണ് ഇസ്രയേലിനെതിരായ ഹമാസിന്റെ നടപടികളെന്നാണ് വ്യക്തമാകുന്നതെന്നും യോചെവെഡ് ലിഫ്ഷിറ്റ്സ് എന്ന പ്രായമായ ഇസ്രയേലി സ്ത്രീ പറഞ്ഞു. ലിഫ്ഷിറ്റ്സിനേയും നുറിത് കൂപ്പറെന്ന മറ്റൊരു ഇസ്രയേലി വൃദ്ധയേയുമാണ് ഹമാസ് തിങ്കളാഴ്ച രാത്രിയില്‍ മോചിപ്പിച്ചത്. നേരത്തെ രണ്ട് അമേരിക്കൻ ബന്ദികളേയും മോചിപ്പിച്ചിരുന്നു.
ടെല്‍ അവീവിലെ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടിയ ശേഷം യോചെവെഡ് ലിഫ്ഷിറ്റ്സ് തന്റെ തടവുജീവിതം മാധ്യമങ്ങളോട് വിവരിച്ചു. ഹീബ്രു ഭാഷയില്‍ അവര്‍ സംസാരിച്ചത് മകള്‍ ഷാരോണ്‍ ലിഫ്ഷിറ്റ്സാണ് മാധ്യമങ്ങള്‍ക്കു വിവര്‍ത്തനം ചെയ്ത് നല്‍കിയത്. മോട്ടോര്‍ ബൈക്കിന്റെ പുറകിലിരുത്തിയാണ് ഹമാസ് തന്റെ അമ്മയെ തട്ടിക്കൊണ്ടുപോയതെന്നു ഷാരോണ്‍ പറഞ്ഞു. ചിലന്തിവല പോലെ ഹമാസ് നടത്തുന്ന ഭൂഗര്‍ഭ തുരങ്കങ്ങളുടെ ഒരു വലിയ ശൃംഖലക്ക് തന്റെ അമ്മ സാക്ഷ്യം വഹിച്ചതായും
ഷാരോണ്‍ കൂട്ടിച്ചേര്‍ത്തു.
തങ്ങള്‍ ഖുര്‍ആനില്‍ വിശ്വസിക്കുന്നവരാണ്, ഉപദ്രവിക്കില്ലെന്നും ഗാസയിലെത്തിച്ച ശേഷം പിടികൂടിയവര്‍ പറഞ്ഞു. ഇസ്രയേലില്‍നിന്ന് ഗാസയിലേക്കുള്ള യാത്ര ദുരിതപൂര്‍വ്വമായിരുന്നു. മോട്ടോര്‍ ബൈക്കില്‍ തലയും കാലുകളും രണ്ട് ഭാഗത്ത് തൂക്കിയിട്ടാണ് കൊണ്ടുപോയത്. അത് ശരീരത്തില്‍ ചതവുകളുണ്ടാക്കി. ശ്വസിക്കാനും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.
ശതകോടികള്‍ ചെലവിട്ട് ഇസ്രയേല്‍ പണിത അതിര്‍ത്തിവേലിയില്‍ ഹമാസിന് കടന്നുപോകാൻ ഒരു തടസ്സവും ഉണ്ടായിരുന്നില്ല. ഒക്ടോബര്‍ ഏഴിലെ അപ്രതീക്ഷിത ആക്രമണത്തിന് മുമ്ബായി ഹമാസ് നല്കിയ ഭീഷണികളെ ഇസ്രയേല്‍ പ്രതിരോധ സേന ഗൗരവമായി എടുത്തില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. ‘തടങ്കലില്‍ അവര്‍ ഞങ്ങള്‍ക്ക് ബ്രെഡ്, ഹാര്‍ഡ് ചീസ്, കുറച്ച് കൊഴുപ്പ് കുറഞ്ഞ ക്രീം ചീസ്, കുക്കുംബര്‍ എന്നിവ തന്നു, അതായിരുന്നു ദിവസം മുഴുവൻ
ഞങ്ങളുടെ ഭക്ഷണം.’ ലിഫ്ഷിറ്റ്സ് പറഞ്ഞു.
സൗമ്യമായിട്ടാണ് പെരുമാറിയത്. പ്രാഥമിക ആവശ്യങ്ങള്‍ നടത്തുന്നതിനൊന്നും തടസ്സം നിന്നിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തനിക്കൊപ്പം 24 പേരെയാണ് തുരങ്കത്തിലേക്ക് കൊണ്ടുവന്നത്. തുടര്‍ന്ന് ഓരോ അഞ്ച് പേരേയും തരംതിരിച്ച് ഓരോ മുറിയിലേക്ക് മാറ്റുകയും ഓരോരുത്തരെ കാവല്‍ നിര്‍ത്തുകയും ചെയ്തു. കിടക്കാൻ തറയില്‍ മെത്തയിട്ടിരുന്നു. രണ്ടോ മൂന്നോ ദിവസം കൂടുമ്ബോള്‍ ഡോക്ടറെത്തി തങ്ങളെ പരിശോധിച്ചിരുന്നുവെന്നും ഇവര്‍ പറഞ്ഞു.

