KSDLIVENEWS

Real news for everyone

യുഎസിൽ 18 പേരെ വെടിവച്ചുകൊന്നയാളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

SHARE THIS ON

ന്യൂയോർക്ക്∙ യുഎസിലെ മെയ്നിലെ ലുവിറ്റ്സനിൽ 18 പേരെ വെടിവച്ചുകൊന്നയാളെ മരിച്ച നിലയിൽ കണ്ടെത്തി. കൂട്ടക്കൊലപാതകം നടത്തിയ റോബർട്ട് കാർഡിനെ സ്വയം വെടിവച്ച് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇയാള്‍ക്കായി കഴിഞ്ഞ 48 മണിക്കൂറായി തിരച്ചില്‍ നടത്തുകയായിരുന്നു. ബുധനാഴ്ചയാണ് മെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ലുവിറ്റ്സനില്‍ കൂട്ടക്കൊലപാതകം നടന്നത്. ബാറിലും വിനോദകേന്ദ്രത്തിലും വോള്‍മാര്‍ട്ട് വിതരണകേന്ദ്രത്തിലുമാണ് വെടിവയ്പ്പുണ്ടായത്. തോക്കുമായെത്തിയ അക്രമി തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ 13 പേരുടെ നില ഗുരുതരമായി തുടരുകയാണ്. അൻപതിലേറെ പേർക്കു പരുക്കേറ്റു. കുട്ടികൾ ഉൾ‌പ്പെടെ എത്തുന്ന ബോളിങ് സെന്ററിലും ആറര കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന റസ്റ്ററന്റിലുമാണു ബുധനാഴ്ച വൈകുന്നേരം വെടിവയ്പുണ്ടായത്. മരണസംഖ്യ നോക്കിയാൽ യുഎസിൽ ഈ വർഷത്തെ ഏറ്റവും വലിയ വെടിവയ്പാണിത്. സൈന്യത്തിലും ജോലി ചെയ്തിട്ടുള്ളയാളാണ് റോബർട്ട് കാർഡ് (40).  തോക്കുമായി ഒളിവിലുള്ള ഇയാളെ കണ്ടെത്താൻ നഗരവും സമീപ പട്ടണങ്ങളും അരിച്ചുപെറുക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!