KSDLIVENEWS

Real news for everyone

ദശലക്ഷം ജനക്കൂട്ടം പങ്കെടുത്ത ഫലസ്തീൻ  ഐക്യദാർഢ്യം റാലിയിലെ ഉർദുഗാന്റെ ശക്തമായ പ്രതിഷേധവും പരാമർശവും;  തുർക്കിയിൽ നിന്ന് നയതന്ത്രജ്ഞരെ പിൻവലിക്കാനൊരുങ്ങി ഇസ്രായേൽ

SHARE THIS ON

പലസ്തീൻ അനുകൂല റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ നടത്തിയ പരാമർശത്തെ തുടർന്ന് നയതന്ത്രജ്ഞരെ പിൻവലിക്കാനൊരുങ്ങി ഇസ്രായേൽ. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അധിനിവേശക്കാരനും കുറ്റവാളിയുമാണെന്നതായിരുന്നു എർദോഗന്റെ പരാമർശം. ഇതേ തുടർന്ന് തുർക്കിയും ഇസ്രായേലും തമ്മിലുള്ള നയതന്ത്രബന്ധം നിലവിൽ തകർച്ചയിലാണ്. ഗാസയിൽ അരങ്ങേറിയ കൂട്ടക്കൊലയ്ക്ക് പിന്നിലെ പ്രധാന കുറ്റവാളി പാശ്ചാത്യ രാജ്യങ്ങളാണെന്നും എന്നും എർദോഗൻ പറഞ്ഞു. ഇസ്രായേലിന്റെ സഖ്യകക്ഷികൾ ക്രിസ്ത്യാനികളെ മുസ്ലീങ്ങൾക്കെതിരെ തിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. 1.5 ദശലക്ഷം ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു എർദോഗന്റെ പരാമർശം. പാശ്ചാത്യ ശക്തികൾ മിഡിൽ ഈസ്റ്റിൽ തങ്ങളുടെ അധികാരം ഉറപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു കാലാളാണ് ഇസ്രായേൽ എന്നും എർദോഗൻ പറഞ്ഞു. അതേസമയം അദ്ദേഹത്തിന്റെ പരാമർശത്തിന് പിന്നാലെ, തുർക്കിയിൽ നിന്നുള്ള നയതന്ത്ര പ്രതിനിധികളെ തിരികെ കൊണ്ടുവരാൻ ഉത്തരവിട്ടതായി ഇസ്രായേൽ വിദേശകാര്യ മന്ത്രി എലി കോഹൻ വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനഃപരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ദശാബ്ദത്തിനു രാഷ്ട്രീയ സാമ്പത്തിക ബന്ധങ്ങൾ പുനഃസ്ഥാപിക്കാൻ ഇരുരാജ്യങ്ങളുടെയും നയതന്ത്രജ്ഞർ നടത്തിയ ശ്രമങ്ങൾക്ക് ഈ പ്രസ്താവനകൾ വൻ തിരിച്ചടിയായി . 2022 ലാണ് മാത്രമാണ് ഇസ്രായേലും തുർക്കിയും അംബാസഡർമാരെ വീണ്ടും നിയമിക്കാൻ സമ്മതിച്ചത്. വരും വർഷങ്ങളിൽ കൂടുതൽ അടുത്തതും ശാശ്വതവുമായ സഹകരണത്തിന് അടിത്തറ പാകിയേക്കാവുന്ന യു.എസ് പിന്തുണയുള്ള പ്രകൃതി വാതക പൈപ്പ് ലൈൻ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകളും പുനരാരംഭിച്ചിരുന്നു. എന്നാൽ ഒക്‌ടോബർ ഏഴിന് ഹമാസ് അപ്രതീക്ഷിത ആക്രമണം ആരംഭിച്ചതോടെ ഇസ്രായേൽ നടത്തിയ തിരിച്ചടിയും അതിനെ തുടർന്നുള്ള എർദോഗന്റെ പരാമർശവും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തകരാൻ കാരണമായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!