KSDLIVENEWS

Real news for everyone

വയനാട്ടിൽ പൊലീസും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ; 2 പേർ പിടിയില്‍, ഒരാൾക്ക് പരുക്ക്

SHARE THIS ON

മാനന്തവാടി/കോഴിക്കോട് ∙ പേരിയയിൽ മാവോയിസ്റ്റുകൾക്കു നേരെ പൊലീസ് വെടിവയ്പ്. 2 മാവോയിസ്റ്റുകളെ കസ്റ്റഡിയിലെടുത്തെന്നും 3 പേർ കടന്നുകളഞ്ഞതായും റിപ്പോർട്ട്. പൊലീസ് തിരച്ചിൽ നോട്ടിസ് ഇറക്കിയ ചന്ദ്രു, ഉണ്ണിമായ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇരുവരെയും കൽപറ്റ എആർ ക്യാംപിലേക്ക് കെണ്ടുപോയി. വെടിവയ്പ്പിൽ ഒരു മാവോയിസ്റ്റിനു പരുക്കേറ്റതായും റിപ്പോ‍ർട്ടുണ്ട്.  പേരിയ ചപ്പാരം ഭാഗത്തെ വനമേഖലയിൽ തണ്ടർ ബോൾട്ട് സംഘം നടത്തിയ തിരച്ചിലിനിടെയാണ് ഇന്നലെ വൈകിട്ടോടെ വെടിവയ്പുണ്ടായത്. ചാപ്പാരത്ത് കോളനിയെ അനീഷിന്റെ വീട്ടിലെത്തിയ മാവോയിസ്റ്റ് സംഘം അവിടെ നിന്നു ഇറങ്ങുമ്പോഴാണ് ദൗത്യസംഘം വളഞ്ഞത്. വീട് വളഞ്ഞ തണ്ടർബോൾട്ട് ആകശത്തേക്ക് വെടിവച്ച് കീഴടങ്ങാൻ ആവശ്യപ്പെടുകയായിരുന്നു.  ADVERTISEMENT ADVERTISEMENTCONTENT RESUMES ON SCROLL Interested in advertising in this spot? Contact Us സംസ്ഥാനത്തെ മാവോയിസ്റ്റ് സംഘങ്ങൾക്കു സൗകര്യങ്ങൾ ഒരുക്കുന്ന ‘കുറിയർ’ സംഘാംഗത്തെ മാവോ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്ഒജി) ഇന്നലെ കോഴിക്കോട്ടുനിന്നു പിടികൂടിയിരുന്നു. ഇയാളിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തണ്ടർ ബോൾട്ട് ഓപ്പറേഷൻ. തമിഴ്നാട് സ്വദേശി അനീഷ് തമ്പിയെയാണ്(57) കൊയിലാണ്ടിക്കും ബാലുശ്ശേരിക്കും ഇടയിൽ എരമംഗലത്തിനു സമീപത്തു നിന്നു പിടികൂടിയത്. ഇയാളെ വയനാട്ടിലേക്കു കൊണ്ടുപോയിരുന്നു.  രഹസ്യമായി ഉൾക്കാടുകളിൽ പ്രവർത്തിക്കുന്ന മാവോ സംഘങ്ങൾക്കു നാട്ടിലെ വിവരങ്ങൾ എത്തിക്കുകയും പുറത്തുള്ളവർക്കു വിവരങ്ങൾ കൈമാറുകയും ചെയ്യുന്നവരാണ് ‘കുറിയർ’ സംഘാംഗങ്ങൾ. ആഴ്ചകളായി പ്രതിയുടെ നീക്കങ്ങൾ പ്രത്യേകസംഘം നിരീക്ഷിച്ചുവരികയായിരുന്നു. തണ്ടർബോൾട്ടും പൊലീസും പേരിയയിലെ വനമേഖലയിൽ തിരച്ചിൽ തുടരുകയാണ്. ഉന്നത ഉദ്യോഗസ്ഥരടക്കം പ്രദേശത്തേക്കു തിരിച്ചു. വയനാട്ടിൽ ഇതു നാലാം തവണയാണ് പൊലീസും മാവോയിസ്റ്റുകളും തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടലുണ്ടാകുന്നത്. കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട്, താമരശ്ശേരി, കാറ്റുള്ളമല മേഖലകളിലും തണ്ടർബോൾട്ട് നിരീക്ഷണം നടത്തുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!