KSDLIVENEWS

Real news for everyone

ഒഡിഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു: ആറ് പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

SHARE THIS ON

ഭൂവനേശ്വർ: ഒഡിഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു. നിരവധി പേർക്ക് പേർക്ക് പരിക്കേറ്റു. ഷാലിമാറിൽ നിന്ന് (കൊൽക്കത്ത)-ചെന്നൈ സെൻട്രലിലേക്ക് പോകുകയായിരുന്നു കോറോമാണ്ടൽ എക്സ്പ്രസും (12841) ചരക്ക് ട്രെയിനുമാണ് കൂട്ടിയിടിച്ചത്. ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് അപകടമെന്നാണ് പ്രാഥമിക വിവരം. കൂട്ടിയിടിയിൽ കോറോമാണ്ടൽ എക്സ്പ്രസിന്റെ നിരവധി ബോഗികൾ പാളം തെറ്റി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നിരവധി പേർ ട്രെയിനിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം. കോറോമാണ്ടൽ എക്സ്പ്രസ് അപകടത്തിൽപ്പെട്ട അതേ സ്ഥലത്ത് മറ്റൊരു പാസഞ്ചർ ട്രെയിനും പാളം തെറ്റി അപകടത്തിൽപ്പെട്ടതായി വിവരമുണ്ട്. 12864 ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസാണ് രണ്ടാമത് പാളം തെറ്റിയ യാത്ര തീവണ്ടിയെന്നാണ് റിപ്പോർട്ടുകൾ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!