KSDLIVENEWS

Real news for everyone

വിദ്യാര്‍ത്ഥിനിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച സംഭവം; പ്രതിക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി

SHARE THIS ON

കോഴിക്കോട്: താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥിനിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച്‌ ഉപേക്ഷിച്ച സംഭവത്തില്‍ പ്രതിക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി. പെണ്‍കുട്ടിയെ പോലീസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി 164 സ്റ്റേറ്റ്‌മെന്റ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് താമരശ്ശേരി പൊലീസ് പരിധിയിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ഥിയെ കാണാതാകുന്നത്. കോളേജിന് സമീപത്തെ വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിക്കുകയാണ് ഈ കുട്ടി. രണ്ടാഴ്ച കൂടുമ്ബോഴാണ് വീട്ടില്‍ പോകുന്നത്. ക്ലാസില്‍ വരാത്തതിനെ തുടര്‍ന്ന് കോളജില്‍ നിന്ന് വീട്ടില്‍ വിളിച്ചപ്പോഴാണ് കുട്ടി വീട്ടിലും എത്തിയിട്ടില്ലെന്ന് മനസിലാകുന്നത്. തുടര്‍ന്ന് പൊലീസില്‍ മിസ്സിംഗ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വ്യാഴാഴ്ച വൈകിട്ടോടുകൂടി താമരശ്ശേരി ചുരത്തിന്റെ ഒമ്ബതാം വളവില്‍ വെച്ച്‌ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!