KSDLIVENEWS

Real news for everyone

മാസം സര്‍ക്കാരിന് ആകെ 16 ലക്ഷം;മൂന്ന് ദിവസത്തെ ജോലിക്ക് ശേഷം എഎംവിഐയില്‍നിന്ന് പിടികൂടിയത് അര ലക്ഷം

SHARE THIS ON

നിലമ്പൂര്‍: ജോലികഴിഞ്ഞ് മടങ്ങിയ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സഞ്ചരിച്ച കാറില്‍നിന്ന് അരലക്ഷത്തോളം രൂപ കണ്ടെടുത്തതോടെ വഴിക്കടവിലെ ആര്‍.ടി.ഒ. ചെക്‌പോസ്റ്റ് വീണ്ടും സംശയനിഴലില്‍. ചെക്‌പോസ്റ്റില്‍നിന്ന് മുന്‍പും പല തവണ വിജിലന്‍സ് കൈക്കൂലി പണം കണ്ടെടുത്തിട്ടുണ്ട്. കോഴിക്കോട്-നിലമ്പൂര്‍-ഗൂഡല്ലൂര്‍ (കെ.എന്‍.ജി.) സംസ്ഥാന പാത 28-ല്‍ വഴിക്കടവ് ആനമറിക്കടുത്താണ് ചെക്ക് പോസ്റ്റ്.


തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നു കേരളത്തിലേക്കും തിരിച്ചും നൂറുകണക്കിന് ചരക്ക് വണ്ടികളാണ് ഈ അന്തസ്സംസ്ഥാന പാതയിലൂടെ ദിവസവും പോകാറ്. വാഹനങ്ങളുടെ സംസ്ഥാനാന്തര യാത്രകള്‍ക്കുള്ള അനുമതി പത്രം (പെര്‍മിറ്റ്) നല്‍കല്‍, രേഖകള്‍ പരിശോധിക്കല്‍, വാഹനങ്ങള്‍ കൃത്യമായ അളവിലാണോ ചരക്കുകള്‍ കയറ്റുന്നത് തുടങ്ങിയവയാണ് പ്രധാനമായും പരിശോധിക്കുക. ഇവ ലംഘിച്ച് വരുന്നവയ്ക്ക് പിഴ ചുമത്തലാണ് ചെക്ക് പോസ്റ്റിലെ ജീവനക്കാരുടെ പ്രധാനജോലി.

ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ (എം.വി.ഐ.) കീഴില്‍ മൂന്ന് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരും (എ.എം.വി.ഐ.) മൂന്ന് ഓഫീസ് അറ്റന്റര്‍(ഒ.എ)മാരുമാണ് ജോലിയിലുണ്ടാവുക. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കേണ്ട ചെക്ക് പോസ്റ്റില്‍ മൂന്ന് ഷിഫ്റ്റുകളായി ജോലി നോക്കേണ്ടതാണെങ്കിലും 12 മണിക്കൂര്‍, 24 മണിക്കൂര്‍ എന്ന ക്രമത്തിലാണ് ഓരോ ഇന്‍സ്‌പെക്ടര്‍മാരും ജോലി ചെയ്യുന്നത്. ജോലി സൗകര്യാര്‍ത്ഥം പലരും രണ്ടും മൂന്നുംദിവസം ഒന്നിച്ചും ജോലി ചെയ്യാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!