KSDLIVENEWS

Real news for everyone

ഉദയ്പൂര്‍ കൊല: പ്രതികള്‍ മൂന്നു വര്‍ഷമായി ബി.ജെ.പി പ്രവര്‍ത്തകര്‍; പാര്‍ട്ടി പരിപാടികളില്‍ സ്ഥിരംസാന്നിധ്യം-തെളിവുകള്‍ പുറത്ത്

SHARE THIS ON

കേസില്‍ അറസ്റ്റിലായ റിയാസ് അഖ്താരി, മുഹമ്മദ് ഗൗസ് എന്നിവര്‍ മൂന്നുവര്‍ഷത്തോളമായി ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുന്നതിന്റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. ദേശീയ മാധ്യമമായ ‘ഇന്ത്യാ ടുഡേ’യാണ് ഇതു സംബന്ധിച്ച തെളിവുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

കൊലയാളികളില്‍ ഒരാളായ റിയാസ് അഖ്താരി പാര്‍ട്ടിയുടെ വിശ്വസ്തര്‍ മുഖേന നിരവധി പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. 2019ല്‍ സൗദി അറേബ്യയില്‍ തീര്‍ഥാടനം കഴിഞ്ഞ് മടങ്ങിയെത്തിയ റിയാസിനെ രാജസ്ഥാനിലെ ബി.ജെ.പിയുടെ ന്യൂനപക്ഷ മോര്‍ച്ച നേതാവായ ഇര്‍ഷാദ് ചെയിന്‍വാല സ്വീകരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ബി.ജെ.പി പരിപാടികളില്‍ നേതാക്കള്‍ക്കൊപ്പമുള്ള റിയാസിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.

‘ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിച്ചു; പാര്‍ട്ടി പരിപാടികളിലെ സ്ഥിരംസാന്നിധ്യം’

ഒരു പതിറ്റാണ്ടിലേറെയായി ബി.ജെ.പി പ്രാദേശിക നേതൃത്വത്തില്‍ സജീവസാന്നിധ്യമാണ് ഇര്‍ഷാദ്. ഉദയ്പൂരിലെ ബി.ജെ.പി പരിപാടികളില്‍ റിയാസ് പങ്കെടുക്കാറുണ്ടെന്ന് ഇര്‍ഷാദ് സമ്മതിച്ചതായി ‘ഇന്ത്യാ ടുഡേ’ റിപ്പോര്‍ട്ട് ചെയ്യുന്നു.


രാജസ്ഥാന്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ഗുലാബ് ചന്ദ് കഠാരിയയുടെ അടക്കം പരിപാടികളെ സ്ഥിരംസാന്നിധ്യമാണ് റിയാസ്. കഠാരിയയ്ക്കൊപ്പമുള്ള റിയാസിന്‍റെ ചിത്രവും പ്രചരിക്കുന്നുണ്ട്. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം തന്നോട് പറഞ്ഞ കാര്യവും ഇര്‍ഷാദ് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, സ്വകാര്യ സംഭാഷണങ്ങളില്‍ ബി.ജെ.പിയെ വിമര്‍ശിക്കാറുണ്ടെന്നും ഇര്‍ഷാദ് ചൂണ്ടിക്കാട്ടുന്നു.

ബി.ജെ.പി പ്രവര്‍ത്തകനായ മുഹമ്മദ് താഹിറിനൊപ്പമാണ് റിയാസ് പാര്‍ട്ടി പരിപാടികള്‍ക്കെത്താറുള്ളത്. താഹിറിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് റിയാസ്. കൊലപാതകത്തിനു പിന്നാലെ താഹിറിനെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇദ്ദേഹം താമസിച്ചിരുന്ന വാടകവീടില്‍നിന്ന് ഒഴിഞ്ഞുപോയിട്ടുണ്ടെന്ന് അയല്‍വാസികളും പറയുന്നു. താഹിറിന്റെ മൊബൈലും നിലവില്‍ സ്വിച്ച്‌ഓഫാണ്.


അതേസമയം, കനയ്യലാലിന്റെ കൊലപാതകത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റിലായിട്ടുണ്ട്. കൊലപാതകത്തിലെ ഗൂഢാലോചനയില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. രാജസ്ഥാന്‍ ഭീകരവിരുദ്ധ സ്‌ക്വാഡ്(എ.ടി.എസ്) ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ പ്രാദേശിക കോടതിയില്‍ ഹാജരാക്കിയ ശേഷം എ.ടി.എസിന്റെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!