KSDLIVENEWS

Real news for everyone

ആലുവയില്‍ ഓടിത്തുടങ്ങിയ ട്രെയിനില്‍ നിന്ന്‌ ചാടിയിറങ്ങിയ വയോധികന്റെ കൈയറ്റു

SHARE THIS ON

കൊച്ചി: ട്രെയിനില്‍നിന്ന് ചാടിയിറങ്ങുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ വീണ് വയോധികന്റെ കൈയറ്റു. കോഴിക്കോട് ചേവായൂര്‍ പറമ്പില്‍ ശ്രീ പദം ശശിധരനാണ് അപകടത്തില്‍പ്പെട്ടത്. ഉച്ചയ്ക്ക് രണ്ടരയോടെ ആലുവ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.

ഓടിത്തുടങ്ങിയ ട്രെയിനില്‍ നിന്നിറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് വീണ് അപകടത്തില്‍പ്പെട്ടത്.

മകളും മരുമകനും ചേര്‍ന്ന് ഇയാളെ ട്രെയിനില്‍ കയറ്റിവിട്ടെങ്കിലും ട്രെയിന്‍ ഓടിത്തുടങ്ങിയപ്പോള്‍ ഇദ്ദേഹം ചാടിയിറങ്ങാന്‍ ശ്രമിക്കുകയായിരുന്നു. ഒരു കൈ പൂര്‍ണമായി മുറിഞ്ഞുപോയ നിലയിലാണ്. ആര്‍.പി.എഫിന്റെ നേതൃത്വത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!