വിലക്കയറ്റത്തിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്; ഡല്‍ഹിയില്‍ നാളെ റാലി

ന്യൂഡല്‍ഹി: വിലക്കയറ്റത്തിനെതിരെ ദേശവ്യാപക പ്രക്ഷോഭം കടുപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. പ്രതിഷേധത്തിന്റെ ഭാഗമായി നാളെ ഡല്‍ഹിയില്‍ റാലി സംഘടിപ്പിക്കും. രാംലീല മൈതാനിയില്‍ നടക്കുന്ന റാലിയില്‍ പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.
കഴിഞ്ഞ ഒരു വര്‍ഷമായി വിലക്കയറ്റത്തിനെതിരെ തുടര്‍ച്ചയായി സമരം നടത്തുന്ന ഏക പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കാതെ കുതിരക്കച്ചവടം നടത്തുകയാണ് ബിജെപിയെന്നും വേണുഗോപാല്‍ വിമര്‍ശിച്ചു.
അതിനിടെ, വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഗോതമ്ബിന് പിന്നാലെ ഗോതമ്ബ് മാവിന്‍റെ കയറ്റുമതിയും കേന്ദ്രം നിരോധിച്ചു. പ്രധാനമന്ത്രി അധ്യക്ഷനായ മന്ത്രിസഭയുടെ സാമ്ബത്തികകാര്യ സമിതിയാണ് ഇത് സംബന്ധിച്ച തിരുമാനമെടുത്തത്. ഗോതമ്ബ് മാവിന്‍റെ കയറ്റുമതിക്ക് നിയന്ത്രണങ്ങള്‍ പാടില്ല എന്ന നേരത്തെയുള്ള നിയമത്തില്‍ ഭേദഗതി വരുത്തിയാണ് തീരുമാനം. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് ഇത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിക്കും.

