KSDLIVENEWS

Real news for everyone

ധര്‍മ്മടത്ത് പിണറായി വിജയന്‍ അഞ്ചാം റൗണ്ടിലും പിന്നില്‍; ലീഡ് ഉയര്‍ത്തി യുഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദുല്‍ റഷീദ്

SHARE THIS ON

കണ്ണൂര്‍: കേരള രാഷ്ട്രീയത്തെ മുള്‍മുനയില്‍ നിർത്തിക്കൊണ്ട് ധർമ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നില്‍.

ധർമ്മടത്ത് നാലാം റൗണ്ട് എണ്ണിക്കഴിയുമ്പോള്‍ 2812 വോട്ടിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി വിപി അബ്ദുല്‍ റഷീദ് ലീഡ് ചെയ്യുകയാണ്. ആദ്യ റൗണ്ടില്‍ എല്‍ഡിഎഫ് ഭരിക്കുന്ന ചെമ്പിലോട് പഞ്ചായത്ത് എണ്ണിക്കഴിഞ്ഞപ്പോള്‍ മുതല്‍ പിണറായി വിജയന്‍ പിന്നിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ ലീഡ് ചെയ്ത റൗണ്ടുകളിലാണ് യുഡിഎഫ് മുന്നില്‍ കയറിയത്.

2016 ല്‍ ധര്‍മ്മടത്ത് 87329 വോട്ടായിരുന്നു പിണറായി നേടിയത്. 2021 ല്‍ ഇത് 95522 ആക്കി ഉയര്‍ത്തിയിരുന്നു. 2011 ലും 2016 ലും മമ്പറം ദിവാകരനായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. 2021ല്‍ സി രഘുനാഥായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ഇത്തവണ യുവ സാന്നിധ്യമായ വി പി അബ്‌ദു‍ല്‍ റഷീദിനെയാണ് കോണ്‍ഗ്രസ് പോരാട്ടത്തിനായി ധര്‍മ്മടത്ത് ഇറക്കിയത്. കെ രഞ്ജിത്താണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!