KSDLIVENEWS

Real news for everyone

കേരളത്തിൽ യുഡിഎഫ് തരംഗം; ആഹ്ലാദ പ്രകടനം തുടങ്ങി പ്രവർത്തകർ

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് അനുകൂല തരംഗം. പിന്നാലെ പ്രവർത്തകർ ആഹ്ലാദ പ്രകടനം തുടങ്ങി. വോട്ടെണ്ണൽ മൂന്ന് മണിക്കൂറിനോടടുക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും പിന്നിലായെങ്കിലും പിന്നീട് 1500 ലധികം വോട്ടിന് ലീഡിലാണ്. മറ്റ് മന്ത്രിമാർ പിന്നിലാണ്. റോഷി അഗസ്റ്റിൻ, വി.എൻ.വാസവൻ, ആർ.ബിന്ദു, ഗണേഷ് കുമാർ, പി.രാജീവ്, ഒ.ആർ.കേളു, വി.ശിവൻകുട്ടി, വീണാ ജോർജ്, അബ്ദുറഹിമാൻ, എം.ബി.രാജേഷ്, ജെ.ചിഞ്ചുറാണി, എ.കെ.ശശീന്ദ്രൻ, പി.പ്രസാദ് എന്നിവർ പിന്നിലാണ്. യുഡിഎഫ് പ്രമുഖരെല്ലാം മുന്നിലാണ്.

തൊടുപുഴയിൽ യുഡിഎഫ് സ്ഥാനാർഥി അപു ജോസഫിനെ എടുത്തുയർത്തി ആഹ്ലാദം പങ്കിടുന്ന പ്രവർത്തകർ.
വടകരയിൽ പ്രവർത്തകർക്കൊപ്പം ആഹ്ലാദം പങ്കിടുന്ന കെ.കെ.രമ.

കുസാറ്റിൽ സജ്ജീകരിച്ചിരിക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന്

പുന്നപ്രയിലെ വീട്ടിൽ പ്രവർത്തകർക്കൊപ്പം ആഹ്ലാദം പങ്കിടുന്ന ജി.സുധാകരൻ.
പുന്നപ്രയിലെ വീട്ടിൽ പ്രവർത്തകർക്കൊപ്പം തിരഞ്ഞെടുപ്പ് ഫലം കാണുന്ന ജി.സുധാകരൻ

പുതുപ്പള്ളിയിലെ വീട്ടിൽ അമ്മ മറിയാമ്മ ഉമ്മനൊപ്പം തിരഞ്ഞെടുപ്പ് ഫലം ടിവിയിൽ കാണുന്ന ചാണ്ടി ഉമ്മൻ എംഎൽഎ

കെപിസിസി ഓഫിസിൽ തിരഞ്ഞെടുപ്പ് ഫലം കാണുന്ന ഷാഫി പറമ്പിൽ എംപി, കൊടിക്കുന്നിൽ സുരേഷ് എംപി, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവർ
error: Content is protected !!