KSDLIVENEWS

Real news for everyone

നടുറോട്ടിലിറക്കിയ ജെല്ലിയിലേക്ക് ബൈക്ക് കയറി മറിഞ്ഞ് യാത്രികന് ഗുരുതര പരിക്ക്

SHARE THIS ON

പടന്ന : റോഡിന്റെ അരികുവശംകെട്ടാൻ നടു റോഡിൽ ഇറക്കിയ ജെല്ലിക്ക് മുകളിൽ പാഞ്ഞുകയറിയ ബൈക്ക് മറിഞ്ഞ് യാത്രികന് ഗുരുതര പരിക്ക് . പടന്ന ബസാറിലെ പി.ഖാലിദിന്റെ മകൻ എൽ.കെ. സിയാദാണ് ( 20 ) വ്യാഴാഴ്ച രാത്രി ആയിറ്റി കൊക്കടവിൽ അപകടത്തിൽപെട്ടത് . തലക്ക് സാരമായ പരിക്കോടെ കണ്ണൂരിലെ സ്വകാര്യ ആശുപതി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട യുവാവ് അപകടനില ഇനിയും തരണം ചെയ്തിട്ടില്ല . എടച്ചാക്കെ പാലം മുതൽ ആയിറ്റി വരെ റോഡിന് ഇരുവശവും താഴ്ചയായതിനാൽ മ ണ്ണൊലിച്ച് റോഡിന് ഭീഷണിയാകുന്നതിനാലാണ് വശങ്ങൾ 3ികട്ടി സംരക്ഷിക്കുന്നത് . എന്നാൽ , ഇതിനായി മണ്ണും ജില്ലിയും ഇറക്കിയതാവട്ടെ നടുറോട്ടിലും . അണക്കെട്ട് പരിസരം , അഴീക്കൽ ജുമാമസ്ജിദ് പരിസരം എന്നിവിടങ്ങളിൽ പണി പൂർത്തിയായെങ്കിലും ബാക്കിവന്ന ജില്ലിയും മണ്ണും റോഡിൽ തന്നെ കിടക്കുകയാണ് . രാതി ഇതുവഴി കടന്നുപോകുന്ന വാഹനങ്ങൾക്കാണ് ഇത് ഭീഷണിയാകുന്നത് . രാത്രി വാഹനമോടിക്കുന്നവർക്ക് കാണുന്ന വിധത്തിലുള്ള റിഫ്ലക്ടർ സിക്കനോ മറ്റ് മുന്നറിയിപ്പ് സംവിധാനമോ ഇല്ലാതിരുന്നതാണ് ബൈക്ക് അപകടത്തിൽപെടാൻ കാരണം . ഇത്തരം മുന്നറിയിപ്പ് സംവിധാനം സ്ഥാപിച്ചില്ലെങ്കിൽ ഇനിയും ഇവിടെ അപകടമേഖലയാകും . പടം pdn Jilli ആയിറ്റി കൊക്കടവിൽ റോഡിലിറക്കിയ ജെല്ലിക്കൂന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!