KSDLIVENEWS

Real news for everyone

കാസര്‍കോട് നഗരത്തിലൂടെ പര്‍ദ്ദ ധരിച്ച്‌ നടന്ന് സണ്ണി വെയ്ന്‍

SHARE THIS ON


കാസര്‍കോട് : കാസര്‍കോട് നഗരത്തിലൂടെ പര്‍ദ്ദ ധരിച്ച്‌ നടന്ന് നടന്‍ സണ്ണി വെയ്ന്‍. സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായാണ് ഇത്.


പര്‍ദ്ദയിട്ട് റോഡിലൂടെ നടന്ന് പോകുന്നസണ്ണി വെയ്‌ന്റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

കറുത്ത പര്‍ദ്ദയും ബാഗും തൂക്കി ഫോണും ചെയ്താണ് സണ്ണി വെയ്‌നിന്റെ നടപ്പ്. സണ്ണി ഇച്ചായാ എന്ന് വിളിക്കുന്ന ആരാധകരെ നോക്കി കൈവീശുകയും ചെയ്യുന്നുണ്ട് താരം.

കാസര്‍ഗോള്‍ഡ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടാണ് താരങ്ങള്‍ കാസര്‍കോട് എത്തിയത്. മൃദുല്‍ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സണ്ണി വെയ്‌നിന് പുറമേ, ആസിഫ് അലി, ഷൈന്‍ ടോം ചാക്കോ, ദീപക് പറമ്ബോല്‍, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഖാരി എന്റര്‍ടെയ്ന്‍മെന്റുമായി ചേര്‍ന്ന് സരിഗമ അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സൂരജ് കുമാറും റിന്നി ദിവാകറും ചേര്‍ന്നാണ്.

https://chat.whatsapp.com/FyNQ9ixiAE21rJ4UQvgbGa

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!