ഏറ്റുമാനൂരില്‍ അമ്മയും പെണ്‍മക്കളും ട്രെയിനിനുമുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവ് കസ്റ്റഡിയില്‍

കോട്ടയം: ഏറ്റുമാനൂരില്‍ അമ്മയും പെണ്‍മക്കളും ട്രെയിനിനുമുന്നില്‍ ചാടി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍.
തൊടുപുഴ സ്വദേശി ചേരിയില്‍ വലിയ പറമ്ബില്‍ നോബി കുര്യാക്കോസിനെയാണ് ഏറ്റുമാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. നോബിയുടെ ഭാര്യ ഷൈി, മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത്.
ട്രെയിൻ എത്തിയപ്പോള്‍ മക്കളെയും ചേർത്തുപിടിച്ച് ഷൈനി ട്രാക്കില്‍ കയറിനില്‍ക്കുകയായിരുന്നെന്ന് ലോക്കോ പൈലറ്റ് മൊഴി നല്‍കിയിരുന്നു. കുടുംബപ്രശ്നങ്ങളാണ് ഷൈനി മക്കളുമായി ജീവനൊടുക്കാനുള്ള കാരണമെന്നാണ് ഏറ്റുമാനൂർ പൊലീസിന്‍റെ നിഗമനം.
ഭർത്താവുമായി അകന്നുകഴിഞ്ഞിരുന്ന ഷൈനി കോടതിയെയും സമീപിച്ചിരുന്നു. ഇവരുടെ മൂത്തമകൻ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. ഷൈനി 2 മക്കളുമായി കഴിഞ്ഞ 9 മാസമായി പാറോലിക്കലിലെ സ്വന്തം വീട്ടിലാണു കഴിഞ്ഞിരുന്നത്. ജോലി ഇല്ലാതിരുന്നത് നഴ്സിങ് യോഗ്യതയുള്ള ഷൈനിയെ അലട്ടിയിരുന്നതായി അയല്‍വാസികള്‍ പറയുന്നു.

