KSDLIVENEWS

Real news for everyone

ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ കേന്ദ്രത്തിന്റെ വീഴ്ചകള്‍ നിരത്തി മോദിക്ക് ഖാര്‍ഗെയുടെ കത്ത്

SHARE THIS ON

ഡല്‍ഹി: ഒഡിഷ ട്രെയിന്‍ ദുരന്തത്തിലെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ചു ബാലസോര്‍ അപകടത്തില്‍ ഇന്ത്യന്‍ റെയില്‍വെ നേരിടുന്ന പതിനൊന്ന് പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കത്ത്. ‘ഇന്ത്യൻ റെയില്‍വെയില്‍ നിലവില്‍ ഏതാണ്ട് മൂന്നു ലക്ഷത്തോളം ഒഴിവുകളുണ്ട്. ഇത്രയും ഒഴിവുകളുള്ളത് കൊണ്ട് തന്നെ ലോക്കോപൈലറ്റുമാര്‍ അധിക സമയം ജോലിയെടുക്കേണ്ടി വരുന്നു. ഇത് അപകടങ്ങള്‍ക്ക് വഴിവെക്കുന്നു. സിഗ്നലിങ് സംവിധാനത്തിന്റെ തകരാറുകള്‍ ചൂണ്ടിക്കാട്ടി ദക്ഷിണ റെയില്‍വെയിലെ ഒരു ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ റെയില്‍വെ മന്ത്രാലയത്തിന് കത്തയച്ചിരുന്നു. എന്നാല്‍ ആ കത്ത് അവഗണിച്ചു.’ ‘കവച് പദ്ധതി രാജ്യത്ത് നാലു ശതമാനം ഭാഗത്തു മാത്രമാണ് നടപ്പിലാക്കി. ബാക്കി 96 ശതമാനം സ്ഥലങ്ങളില്‍ എന്തു കൊണ്ട് പദ്ധതി നടപ്പിലാക്കിയില്ല. എന്നാല്‍ എന്‍.ഐ.എ. 2018-ല്‍ ഒരു ചാര്‍ജ് ഷീറ്റു പോലും ഫയല്‍ ചെയ്യാതെ കേസ് അവസാനിപ്പിക്കുകയായിരുന്നു. ആ സംഭവത്തിന്റെ ഉത്തരവാദി ആരെന്ന് കണ്ടെത്തണം’- പ്രധാനമന്ത്രിയ്‌ക്കെഴുതിയ കത്തില്‍ ഖാര്‍ഗെ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!