തിരുവനന്തപുരത്ത് ബസിൽ നിന്ന് തെറിച്ചു വീണ് പെൺകുട്ടി; ടയറിനടിയിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തിരുവനന്തപുരം∙ പോത്തൻകോട് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് പെൺകുട്ടിക്ക് പരുക്ക്. പോത്തൻകോട് എൽവിഎച്ച്എസ്സിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ഫാത്തിമയാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ ഡോർ തുറന്ന് പെൺകുട്ടി റോഡിലേക്ക് തെറിച്ചു വിഴുകയായിരുന്നു. വൈകിട്ട് സ്കൂൾ വിട്ടു തിരികെ മോഹനപുരത്തെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. വാവറയമ്പലത്ത് ബസ് നിറുത്തി ആളെ കയറ്റിയ ശേഷം മുന്നോട്ടെടുത്തപ്പോഴായിരുന്നു അപകടമുണ്ടായത്. പരുക്ക് ഗുരുതരമല്ല

