KSDLIVENEWS

Real news for everyone

തൊടുത്തുവിട്ടത് 5000 റോക്കറ്റുകള്‍; ഹമാസ് നുഴഞ്ഞുകയറ്റവും ആക്രമണവും; യുദ്ധസന്നദ്ധമെന്ന് ഇസ്രയേല്‍

SHARE THIS ON

ഗാസ: ഇസ്രയേലിനുനേരെയുള്ള ഹമാസിന്റെ റോക്കറ്റാക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരിക്കുണ്ട്. ഗാസയില്‍നിന്ന് ഹമാസ് പ്രവര്‍ത്തകര്‍ ഇസ്രയേലിന്റെ ഭൂപ്രദേശത്തേക്ക് നുഴഞ്ഞുകയറിയതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐ.ഡി.എഫ്.) അറിയിച്ചു. റോക്കറ്റാക്രമണത്തിന്റെ ഉത്തരവാദിത്തം പലസ്തീനിയന്‍ സായുധവിഭാഗമായ ഹമാസ് ഏറ്റെടുത്തു. അല്‍ അഖ്‌സ സ്റ്റോം എന്ന് പേരിട്ടിരിക്കുന്ന ഓപ്പറേഷന്‍ വഴി ശത്രുക്കളുടെ താവളങ്ങളേയും വിമാനത്താവളങ്ങളേയും സൈനിക കേന്ദ്രങ്ങളേയുമാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്ന് ഹമാസ് കമാന്‍ഡര്‍ മുഹമ്മദ് അല്‍ ഡെയ്ഫ് റിക്കോര്‍ഡ് ചെയ്ത ശബ്ദസന്ദേശത്തില്‍ അറിയിച്ചു. അതേസമയം, ഗാസ മുനമ്പിന് സമീപം താമസിക്കുന്ന ഇസ്രയേല്‍ പൗരന്മാരോട് വീടുകളില്‍ കഴിയാന്‍ ഐ.ഡി.എഫ്. നിര്‍ദേശിച്ചു. എഴുപതുകാരിയായ സ്ത്രീയാണ് കൊലപ്പെട്ടത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. ശനിയാഴ്ച രാവിലെ ആറരയോടെയാണ് റോക്കറ്റാക്രമണം ഉണ്ടായത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധമന്ത്രി യോവ് ഗാല്ലന്റും സുരക്ഷാ വിലയിരുത്തലുകള്‍ നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!