ഇന്ത്യക്ക് മോദിയുടെ പേര് നല്‍കുന്ന ദിവസം വിദൂരമല്ല’ – പരിഹാസവുമായി മമത

കൊൽക്കത്ത: ഇന്ത്യയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നൽകുന്ന ദിവസം വിദൂരമല്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ‘സ്റ്റേഡിയത്തിന് പ്രധാനമന്ത്രി അദ്ദേഹത്തിന്റെ പേര് നൽകി. കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ സ്വന്തം ഫോട്ടോവച്ചു. തന്റെ ഫോട്ടോ ഐഎസ്ആർഒ വഴി ബഹിരാകാശത്തേക്ക് അയയ്ക്കുന്നു. രാജ്യത്തിനുതന്നെ അദ്ദേഹത്തിന്റെ പേരിടുന്ന ദിവസമാണ് ഇനി വരാനിരിക്കുന്നത്’ – വനിതാദിന റാലിയെ അഭിസംബോധന ചെയ്യവെ മമത പറഞ്ഞു.
പ്രധാനമന്ത്രി കൊൽക്കത്തയിലെ പ്രശസ്തമായ ബ്രിഗേഡ് ഗ്രൗണ്ടിനെ ബി – ഗ്രേഡ് ഗ്രൗണ്ടാക്കി മാറ്റിയെന്നും ബ്രിഗേഡ് ഗ്രൗണ്ടിൽ മോദി കഴിഞ്ഞ ദിവസം നടത്തിയ റാലിയുടെ പേരെടുത്ത് പറയാതെ അവർ പരിഹസിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് ബിജെപി നേതാക്കൾ കൊൽക്കത്തയിൽ എത്തുന്നത്. ഇവിടെയെത്തി പച്ചക്കള്ളങ്ങൾ പറയുകയാണ് അവർ ചെയ്യുന്നത്.
സ്ത്രീ സുരക്ഷയെപ്പറ്റി അവർ വാചാലരാവുന്നു. എന്നാൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്ത്രീകളുടെ അവസ്ഥ എന്താണ്. മോദിയുടെ പ്രിയപ്പെട്ട ഗുജറാത്തിലെ അവസ്ഥയെന്താണ്. ‘മാതൃകാ സംസ്ഥാന’മായ ഗുജറാത്ത് അടക്കം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് പ്രധാനമന്ത്രി മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും നടത്തുന്നത്. ഗുജറാത്തിൽ കഴിഞ്ഞ രണ്ടു വർഷമായി ഓരോ ദിവസവും നാല് ബലാത്സംഗങ്ങളും രണ്ട് കൊലപാതകങ്ങളും നടക്കുന്നുവെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. പശ്ചിമ ബംഗാളിലെ 294 സീറ്റുകളും ബിജെപിയും താനും തമ്മിൽ നേരിട്ടുള്ള മത്സരമാണ് നടക്കുന്നതെന്നും മമത അവകാശപ്പെട്ടു.
സെൻട്രൽ കൊൽക്കത്തയിലെ കോളേജ് സ്ക്വയറിൽനിന്ന് ആരംഭിച്ച റാലി അഞ്ച് കിലോമീറ്റർ അകലെയുള്ള ഡോറിന ക്രോസിങ്ങിലാണ് അവസാനിച്ചത്. മുതിർന്ന തൃണമൂൽ നേതാക്കളായ ചന്ദ്രിമ ഭട്ടാചാര്യ, മാല റോയ് എ��

