KSDLIVENEWS

Real news for everyone

കലാ സാംസ്കാരികതയും സൗഹൃദസമ്പന്നതയും കൊണ്ട് ധന്യമായ കാസർഗോഡിൻ്റെ കഥ പറഞ്ഞ് ‘കാസർഗോഡിൻ്റെ ആത്മകഥ’ ധന്യമായി

SHARE THIS ON



കാസർകോട്: വിശ്വാസവൈവിധ്യങ്ങളെയും വ്യത്യസ്ത ജീവിത രീതികളെയും സഹിഷ്ണുതയോടെയും സൗന്ദര്യത്തോടെയും സമീപിച്ചിരുന്ന പോയകാല സമ്പന്നതയെ പറയുകയും കണ്ടെടുക്കുകയും ചെയ്യണമെന്ന് എസ് എസ് എഫ് കാസർകോട് ജില്ലാ കമ്മിറ്റി ജില്ലാ സാഹിത്യോത്സവിൻ്റെ ഭാഗമായി സംഘടിപ്പിച്ച സൗഹൃദ സംഗമം അഭിപ്രായപ്പെട്ടു.
വിത്യസ്ത മതസ്ഥർ പരസ്പരം കൊണ്ടും കൊടുത്തും കഴിഞ്ഞിരുന്ന അനുഭവങ്ങളെ പുതു തലമുറ അറിയാതിരിക്കുന്നത് ചരിത്രനിഷേധത്തിന് തുല്യമാകും. സൗഹൃദം പൂത്തുനിൽക്കുന്ന മണ്ണിൽ ജീവിക്കുന്നതിൻ്റെ അഭിമാനം പുതിയ തലമുറ അനുഭവിക്കാൻ അത് കാരണമാകുമെന്നും അത്തരം കുറേ സാധ്യതകൾ ഏറേയുള്ള മണ്ണാണ് കാസർകോടെന്നും സൗഹൃദ സംഗമം അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡൻ്റ്
അബ്ദുറഹ്മാൻ സഖാഫിയുടെ അദ്ധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി സി എൽ ഹമീദ് ഉദ്ഘാടനം ചെയ്തു.
എൻ.ബി സിദ്ധീഖ് ബുഖാരി വിഷയാവതരണം നടത്തി.
പത്മാനഭൻ ബ്ലാത്തൂർ,രവീന്ദ്രൻ രാവണേശ്വരം,അബ്ദുല്ല കുഞ്ഞി ഉദുമ,മുജീബ് കളനാട് എന്നിവർ സംസാരിച്ചു.
സിദ്ധീഖ് പൂത്തപ്പലം,, റഷീദ് സഅദി പൂങ്ങോട്, കരീം ജൗഹരി ഗാളിമുഖം, റഈസ് മുഈനി, ബാത്തിഷ സഖാഫി മൊഗൾ , സംസീർ സൈനി, തസ്ലീം കുന്നിൽ , ഉമ്മർ സഖാഫി മുയ്യളം, സുബൈർ ബാടൂർ , മജീദ് ഫാളിളി ,
ഫാറൂഖ് സഖാഫി കര തുടങ്ങിയവർ സംബന്ധിച്ചു.
ഫാറൂഖ് പൊസോട്ട് സ്വാഗതവും മൻസൂർ കൈനോത്ത് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!