KSDLIVENEWS

Real news for everyone

പതിനാറുകാരിയുടെ പ്രസവം; കുമ്പള സ്വദേശിയായ യുവാവ് അറസ്റ്റില്‍

SHARE THIS ON

കുമ്ബള: 16കാരി പ്രസവിച്ച സംഭവത്തില്‍ കുമ്ബള കോയിപ്പാടി കടപ്പുറത്തെ ഹാരീഷ് (22)നെ കുമ്ബള പൊലീസ് അറസ്റ്റ് ചെയ്തു മാസങ്ങള്‍ക്ക് മുമ്ബ് വയറ് വേദനയെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സക്ക് എത്തിയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍മാര്‍ അറിഞ്ഞത്.
ആസ്പത്രി അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയും ചൈല്‍ഡ് ലൈന്‍ അറിയച്ചത് പ്രകാരം കുമ്ബള പൊലീസ് കേസെടുക്കുകയുമായിരുന്നു. ഒന്നര മാസം മുമ്ബ് 16കാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. അറസ്റ്റിലായ യുവാവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!