ബിഹാറില്‍ പുതിയ സര്‍ക്കാര്‍ നാളെ; മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്യും

പാറ്റ്‌ന | ബിഹാറില്‍ പുതിയ സര്‍ക്കാര്‍ നാളെ അധികാരമേല്‍ക്കും. മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ നാളെ ഉച്ചക്കു ശേഷം രണ്ടിന് സത്യപ്രതിജ്ഞ ചെയ്യും. നേരത്തെ, നിതീഷ് കുമാറും ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി സര്‍ക്കാര്‍ രൂപവത്ക്കരണത്തിന് അവകാശവാദം ഉന്നയിച്ചിരുന്നു. മഹാസഖ്യത്തിന് ഏഴ് പാര്‍ട്ടികളുടെയും 164 എം എല്‍ എമാരുടെയും പിന്തുണയുണ്ടെന്ന് നിതീഷ് കുമാര്‍ അവകാശപ്പെട്ടു. എം എല്‍ എമാരുടെ പിന്തുണ അറിയിക്കുന്ന കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്.
രാഷ്ട്രപതി ഭരണത്തിന് ശ്രമിച്ചാല്‍ ബി ജെ പിക്ക് ശക്തമായ മറുപടി നല്‍കുമെന്ന് ആര്‍ ജെ ഡി വ്യക്തമാക്കി. ബിഹാറിലേത് നല്ല തുടക്കമാണെന്ന് സമാജ്വാദി പാര്‍ട്ടി അഖിലേഷ് യാദവ് പ്രതികരിച്ചു. ബി ജെ പിക്കെതിരെ എല്ലാ സംസ്ഥാനങ്ങളിലും ശബ്ദമുയരണമെന്നും അദ്ദേഹം പറഞ്ഞു.
ബിഹാറിലേത് പ്രതിപക്ഷം ബി ജെ പിക്ക് നല്‍കിയ സന്ദേശമാണെന്ന് ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. കൂടെ നില്‍ക്കുന്ന പാര്‍ട്ടികളെ ഇല്ലാതാക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്നും തേജസ്വി കുറ്റപ്പെടുത്തി.

