KSDLIVENEWS

Real news for everyone

‘അന്ന് മമ്മൂട്ടിയുടെ അനുജന്‍, ഇന്ന് ദുല്‍ഖറിന്റെ ചേട്ടന്‍’: പോസ്റ്റുമായി മനോജ്‌ കെ ജയന്‍

SHARE THIS ON

ആദ്യം അച്ഛന്റെ അനിയനായി, ഇപ്പോൾ ഇതാ മകന്റെ ചേട്ടനായി. സംഭവം കുറച്ച് സിനിമാറ്റിക് ആണ്. അതുകൊണ്ടു തന്നെ ആ സന്തോഷം മനോജ് കെ ജയൻ മനസ് നിറഞ്ഞ് പങ്കുവയ്ക്കുകയും ചെയ്തു. ഇൻസ്‌റ്റഗ്രാമിലാണ് ആ സന്തോഷം മനോജ് കെ ജയൻ പങ്കുവച്ചത്. ദുൽഖർ സൽമാൻ നായകനായി എത്തുന്ന ‘സല്യൂട്ട്’ സിനിമയുടെ ചിത്രീകരണം കഴിഞ്ഞദിവസം പൂർത്തിയായിരുന്നു. ദുൽഖർ സൽമാനും സംവിധായകൻ റോഷൻ ആൻഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രമാണിത്. ഈ ചിത്രത്തിൽ ദുൽഖർ സൽമാന്റെ ചേട്ടന്റെ വേഷത്തിലാണ് മനോജ് കെ ജയൻ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!