KSDLIVENEWS

Real news for everyone

കാക്കി പാന്റ് ധരിച്ച്‌ സ്റ്റേഷന് സമീപം നില്‍ക്കും; മാസ്‌കിനും ഹെല്‍മെറ്റിനും പിഴ- പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റില്‍

SHARE THIS ON

പത്തനംതിട്ട തിരുവല്ലയില്‍ പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റില്‍. ചെങ്ങന്നൂര്‍ സ്വദേശി അനീഷ് പിബിയാണ് അറസ്റ്റിലായത്. പരുമല-പുളിക്കീഴ് മേഖലകള് കേന്ദ്രീകരിച്ച്‌ വാഹന യാത്രക്കാരെയും കാല്‍നടയാത്രക്കാരെയുമാണ് ഇയാള്‍ തട്ടിപ്പിനിരയാക്കിയത്.

കാക്കി പാന്റും കറുത്ത ഷൂസും ധരിച്ച്‌ സ്റ്റേഷന് സമീപത്ത് തമ്ബടിച്ചിരുന്ന അനീഷ് വഴിയാത്രക്കാരെയും വാഹനയാത്രികരെയുമാണ് പ്രധാനമായും ഉന്നമിട്ടത്. മാസ്‌ക് ധരിക്കാത്തവരെയും ഹെല്‍മെറ്റ് വയ്ക്കാത്തവരെയും മദ്യപിച്ച്‌ എത്തുന്നവരെയും പിന്തുടര്‍ന്ന് എത്തി പണവും ആഭരണങ്ങളും വസ്തുക്കളും വാങ്ങുന്നതായിരുന്നു ഇയാളുടെ രീതി.

തട്ടിപ്പിനിരയായ മൂന്ന് പേര്‍ ഇതിനോടകം അനീഷിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. പരാതികളുടെ അടിസ്ഥാനത്തില്‍ ഇയാളെ ദിവസങ്ങളോളം പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. പുളിക്കീഴ് കേന്ദ്രീകരിച്ച്‌ നിലയുറപ്പിച്ച മഫ്തി സംഘം ഇന്നലെയാണ് ഇയാളെ വലയിലാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!