KSDLIVENEWS

Real news for everyone

യുവാവ് റോഡരികിൽ തീ കൊളുത്തി മരിച്ചു

SHARE THIS ON

ബോവിക്കാനം ∙ റോഡരികില്‍ യുവാവ് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവനൊടുക്കിയ നിലയിൽ. കുറ്റിക്കോല്‍ ശങ്കരംപാടി കുളിയന്‍കല്ലിലെ എം.ദാമോദരന്‍ നായരുടെ മകന്‍ ഇ.എം.സദ്ഗീത്(31) ആണ് മരിച്ചത്. ഇന്നലെ രാത്രി 9.10 ന് ബോവിക്കാനം-കുറ്റിക്കോല്‍ റോഡരികില്‍ ചിപ്ലിക്കയയ്ക്കു സമീപത്താണ് സംഭവം.

റോഡരികില്‍ ഒരാള്‍ തീപിടിച്ചു നില്‍ക്കുന്നതു കണ്ട് ഇരുചക്രവാഹന യാത്രക്കാരന്‍ ബോവിക്കാനം ടൗണിലെത്തി അറിയിക്കുകയായിരുന്നു. ആള്‍ക്കാര്‍ എത്തുമ്പോഴേക്കും പൂര്‍ണമായും തീപടര്‍ന്നിരുന്നു. സ്ഥലത്തു വച്ചു തന്നെ മരിച്ചു. മൃതദേഹം കാസര്‍കോട് ഗവ.ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ഗള്‍ഫിലായിരുന്ന സദ്ഗീത് ഒരു വര്‍ഷം മുന്‍പാണ് നാട്ടിലെത്തിയത്. അമ്മ: സാവിത്രി. സഹോദരന്‍: ദുദ്ഗീത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!