KSDLIVENEWS

Real news for everyone

പോലീസുകാർ സീറ്റ് ബെല്‍റ്റിടാത്തത് ചോദ്യംചെയ്ത സംഭവം: പോലീസ് വാഹനം തടഞ്ഞെന്ന കേസിൽ യുവാക്കൾ അറസ്റ്റിൽ

SHARE THIS ON

കണ്ണൂര്‍: പാനൂരില്‍ പോലീസ് വാഹനം തടഞ്ഞെന്ന് പറഞ്ഞ് രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. സനൂപ്, ഫായിസ് എന്നിവരെയാണ് പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. പോലീസിനെ ഭീഷണിപ്പെടുത്തി, പോലീസ് വാഹനം തടഞ്ഞു എന്നിവയാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. കഴിഞ്ഞദിവസം പാനൂര്‍ ചൊക്ലിയില്‍ പോലീസുകാര്‍ സീറ്റ് ബെല്‍റ്റിടാത്തത് സനൂപ് ചോദ്യംചെയ്യുകയും ഇതിന്റെപേരില്‍ പോലീസും നാട്ടുകാരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് തൊട്ടുമുന്‍പാണ് സനൂപിനും സുഹൃത്തിനും ഹെല്‍മെറ്റ് ധരിക്കാത്തതിന് പോലീസ് പിഴ ഈടാക്കിയത്. തുടര്‍ന്ന് പോലീസ് വാഹനം തിരികെ വരുന്നതിനിടെയാണ് പോലീസുകാര്‍ സീറ്റ് ബെല്‍റ്റിടാത്തത് സനൂപ് ചോദ്യംചെയ്തത്. ഇതോടെ പോലീസുകാര്‍ യുവാവിനെതിരേ തിരിഞ്ഞു. നാട്ടുകാരും വിഷയത്തില്‍ ഇടപെട്ടു. യുവാവിനെ പിന്തുണച്ച് നാട്ടുകാരും രംഗത്തെത്തി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലും വൈറലായിരുന്നു. ഇതിനുപിന്നാലെയാണ് പോലീസ് സംഭവത്തില്‍ കേസെടുത്ത് യുവാക്കളെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!