KSDLIVENEWS

Real news for everyone

വീട്ടമ്മയുടെ നമ്പര്‍ പ്രചരിപ്പിച്ച സംഭവം: വെച്ചുപൊറുപ്പിക്കില്ല, കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം : വീട്ടമ്മയുടെ മൊബൈൽ നമ്പർ ലൈംഗിക തൊഴിലാളിയുടേതെന്ന പേരിൽ പ്രചരിപ്പിച്ച സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം സംഭവങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തയ്യൽ ജോലി ചെയ്യുന്ന വാകാനം സ്വദേശിനിയുടെ നമ്പറാണ് ഇത്തരത്തിൽ പ്രചരിപ്പിച്ചത്. പോലീസിൽ പലവട്ടം പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല. ഇത് സംബന്ധിച്ച് ഇന്ന് മാതൃഭൂമിയിൽ വാർത്ത വന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. ഫെയ്സ്ബുക്കിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം..

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!