KSDLIVENEWS

Real news for everyone

കശ്മീര്‍ കൂട്ടക്കൊലയും പശുക്കടത്തിന്റെ പേരിലുള്ള കൊലയും തമ്മില്‍ വ്യത്യാസമില്ല : സായ് പല്ലവി

SHARE THIS ON

പശുവിറച്ചി കേരളത്തില്‍ കഴിക്കുന്നതിന് നിരോധനമില്ലെന്നും കോഴിക്കില്ലാത്ത പരിഗണന എന്തിനാണ് പശുവിന് മാത്രം നല്‍കുന്നതെന്നും ചോദിച്ച നിഖിലാ വിമലിന്റെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കായിരുന്നു വഴി വച്ചത്. എന്നാല്‍ ഈ വിവാദങ്ങള്‍ കേരളത്തില്‍ മാത്രം ഒതുങ്ങി നിന്നിരുന്നു. ഇപ്പോഴിതാ തെന്നിന്ത്യന്‍ താരം സായ് പല്ലവി നടത്തിയ സമാന പ്രസ്താവനയും വലിയ വിവാദങ്ങള്‍ക്ക് വഴി വച്ചിരിക്കുകയാണ്. ( sai pallavi about cow smuggling kashmir pandit )

ജൂണ്‍ 17 ന് പുറത്തിറങ്ങാനിരിക്കുന്ന വിരാട പര്‍വം എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലായിരുന്നു സായ് പല്ലവിയുടെ പരാമര്‍ശം. അഭിമുഖത്തിനിടെ താരത്തിന്റെ രാഷ്ട്രീയ നിലപാട് ചോദിച്ചപ്പോഴാണ് വിവാദങ്ങള്‍ക്ക് വഴിവച്ച ഉത്തരം സായ് പല്ലവി നല്‍കിയത്.

‘ ഞാന്‍ നിഷ്പക്ഷമായ രാഷ്ട്രീയ നിലപാടുള്ള പശ്ചാത്തലത്തിലാണ് വളര്‍ന്നത്. ഇടത് പക്ഷമെന്നും വലത് പക്ഷമെന്നും ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷേ ആരാണ് യഥാര്‍ത്ഥത്തില്‍ ശരിയെന്നും തെറ്റെന്നും എനിക്കറിയില്ല. കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തില്‍ കശ്മീരി പണ്ഡിറ്റുകളെ എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന് കാണിക്കുന്നുണ്ട്. അടുത്തിടെ, പശുവുമായി പോവുകയായിരുന്ന വ്യക്തിയെ മുസ്ലീമായതിന്റെ പേരില്‍ കൊലപ്പെടുത്തിയ സംഭവവും നാം കണ്ടു. കൊലയ്ക്ക് ശേഷം ജയ് ശ്രീറാം എന്നാണ് അവര്‍ വിളിച്ചത്. കശ്മീരില്‍ നടന്ന സംഭവവും ഇതും തമ്മില്‍ എവിടെയാണ് വ്യത്യാസം ?’- സായ് പല്ലവി ചോദിച്ചു.

Read Also: സായ് പല്ലവിയും റാണ ദഗുബതിയും പ്രധാന വേഷങ്ങളില്‍; ‘വിരാടപര്‍വം’ ടീസര്‍


തന്നെ നല്ലൊരു വ്യക്തിയായി വളരാനാണ് കുടുംബം പഠിപ്പിച്ചതെന്നും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും സായ് പല്ലവി പറഞ്ഞു.

വലിയ വിമര്‍ശനങ്ങളാണ് സായ് പല്ലവിക്ക് ഈ പ്രസ്താവനയുടെ പേരില്‍ ലഭിക്കുന്നത്. ട്വിറ്ററില്‍ നിരവധി പേരാണ് പരാമര്‍ശത്തിനെതിരെ ട്വീറ്റുമായി രംഗത്ത് വന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!