KSDLIVENEWS

Real news for everyone

ഹലാലിന്റെ പേരില്‍ വിദ്വേഷ പ്രസംഗം: കെ.സുരേന്ദ്രനെതിരെ കേസ്

SHARE THIS ON

തിരുവനന്തപുരം: ഹലാല്‍ ഭക്ഷണം സംബന്ധിച്ച്‌ നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസെടുത്തു. വെല്‍ഫെയര്‍ പാര്‍ട്ടി നല്‍കിയ പരാതിയിലാണ് നടപടി.

എന്നാല്‍ പരാതി നല്‍കി ഏറെ നാളുകള്‍ക്ക് ശേഷം ഡിസംബര്‍ 13നാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. മാത്രമല്ല ഇതില്‍ 153A, 295A എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടില്ല. പകരം എളുപ്പത്തില്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിട്ടുള്ളത്. പൊലിസില്‍ നിന്ന് നീതിപൂര്‍വമായ നടപടികളല്ല ഉണ്ടാകുന്നതെങ്കില്‍ നിയമപരമായ മറ്റ് മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുമെന്ന് വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്ബലം പറഞ്ഞു.

സെക്രട്ടേറിയേറ്റിന് മുന്നില്‍ നവംബര്‍ 17 ന് നടത്തിയ വിദ്വേഷപ്രസംഗത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍കുമാറാണ് പരാതി നല്‍കിയത്. പ്രസംഗം മതസ്പര്‍ദ്ധ വളര്‍ത്തുന്നതും വര്‍ഗീയ കലാപത്തിന് ആഹ്വാനം ചെയ്യുന്നതുമായിരുന്നുവെന്നാണ് ആരോപണം.

ഹലാല്‍ വിവാദത്തിന് കേരളത്തില്‍ ചുക്കാന്‍ പിടിച്ചത് കെ. സുരേന്ദ്രന്‍ ആയിരുന്നു. ഭക്ഷണത്തില്‍ മന്ത്രിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച്‌ മുസ്‌ലിം ഹോട്ടലുകളില്‍ ഭക്ഷണത്തില്‍ തുപ്പിയാണ് വിതരണം ചെയ്യുന്നത് എന്നതടക്കമുള്ള വിദ്വേഷം വമിപ്പിക്കുന്ന പരാമര്‍ശങ്ങളും സുരേന്ദ്രന്‍ നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!